മലയാള സിനിമയിലെ പ്രേഷകരുടെ പ്രിയ നായികമാരിൽ ഒരാളാണ് നവ്യാനായർ. വിവാഹശേഷം സിനിമയിൽ നിന്നും വിട്ടു നിന്ന നായിക ഇപ്പോൾ ‘ഒരുത്തി’ സിനിമയിൽ കരുത്തുറ്റ കഥാപാത്രമായി എത്തിയിരിക്കുകയാണ്.സിനിയമയുടെ പ്രൊമോഷന്റെ ഭാഗമായുള മാധ്യമ സമ്മേളനത്തിൽ നടൻ വിനായകൻ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശങ്ങൾക്കു നേരെ പ്രിതിഷേധം ശ്കതമാക്കുകയാണ്. ഈ സമ്മേളനത്തില്‍ പങ്കെടുത്ത നടി നവ്യ നായര്‍ ഇതിനെതിരെ അപ്പോള്‍ പ്രതികരിക്കാത്തതിനെതിരെയും വിമര്‍ശനം ഉയരുന്നുണ്ട്. ഇപ്പോഴിതാ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ചിരിക്കുകയാണ് നവ്യ.

നവ്യ പറയുന്നു വിനായകൻ ഒരു ബെല്ലും, ബ്രേക്കും ഇല്ലാത് പ്രതികരിക്കാൻ കഴിയും എന്നാൽ അത് തനിക്കു കഴിയില്ല താരം പറയുന്നു. വിനായകന് എന്തിലും ഏതു വിഷയത്തിലും അഭിപ്രായം പറയുന്ന ഒരു വ്യക്തിയാണ്. അത്തരത്തിലുളള ഒരാളുടെ അടുത്ത് എന്റെ മിതമായ ഇടപെടല്‍ ചിലപ്പോള്‍ അയാളെ ക്രുദ്ധനാക്കാനുള്ള എല്ലാ സാധ്യത ഏറെയാണ്.

അയാൾ എന്നെ തല്ലിയാൽ പോലും അയാൾക്ക്‌ അതിനു നാണകേടു ഉണ്ടാകില്ല എന്നാൽ എനിക്ക് അങ്ങനെ അല്ല ശെരിക്കും നാണക്കേടുണ്ടാകും അത് മാധ്യമങ്ങൾ ഏറ്റെടുക്കും അത് വാർത്തയാക്കും.വിനായകൻ ബെല്ലും, ബ്രേക്കും ഇല്ലാത് പ്രതികരിക്കുന്നതാണ്. ക്ഷേ, എന്റെ കാര്യം അങ്ങനെ അല്ല. എനിക്ക് അതിന് പറ്റുമോ മോനും ഭര്‍ത്താവും ഒക്കെ എനിക്കൊപ്പമുണ്ട്. വിനായകന് ഒരു അടി കൊടുക്കാന്‍ പാടില്ലേ എന്ന് എന്നോട് പലരും ചോദിച്ചു വരുന്നുണ്ട്. കാലവും ലോകവും ഒക്കെ ഒരുപാട് വളര്‍ന്നിട്ടുണ്ടാക്കാം. ഒരാണിനെ തല്ലാനുള്ള ധൈര്യം ഒന്നും എനിക്ക് ഇല്ല. അതാണ് വാസ്തവം. എന്നാല്‍ മറിച്ച് അയാള്‍ ഒരു തല്ലു തന്നാല്‍ ഞാന്‍ നിലത്തു വീഴും നവ്യ പറഞ്ഞു.