സംവിധാന൦,നടൻ എന്നി നിലകളിൽ  നിരവധി മലയാള സിനിമകൾ ചെയ്യ്ത  താരം ആണ് വേണുനാഗവള്ളി. താരം സംവിധനം ചെയ്യ്ത ഒരു കാലത്തു ഹിറ്റ് ചിത്രം ആയിരുന്നു ‘സുഖമോ ദേവി’. സിനിമയെക്കുറിച്ചും,മോഹൻലാലിനെക്കുറിച്ചും വേണുനാഗവള്ളി മുൻപ്  പറഞ്ഞ കാര്യങ്ങൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നതു. ഈ ചിത്രം ഇത്രമേൽ വിജയിക്കാൻ കാരണം തന്നെ മോഹൻലാൽ എന്ന നടന്റെ നടന വൈഭവം  തന്നെയാണ്, ഒരുപാടു കടപ്പാടുണ്ട് ഈ ചിത്രത്തിലെ മോഹൻലാൽ കഥാപാത്രമായ  സൈമണിനോട്

ഈ ചിത്രത്തിൽ എല്ലാകഥാപാത്രങ്ങളോടും തനിക്കു കഥയെ പറ്റിപറഞ്ഞു കൊടുത്താലും സൈമൺ ആയി അഭിനയിക്കുന്ന മോഹൻലാലിന് അങ്ങനെ ഒരു കാര്യം വേണ്ടായിരുന്നു അത്ര പെർഫെക്റ്റ് ആയിരുന്നു സൈമൺ ആയ ലാലിൻറെ അഭിനയം വേണു നാഗവള്ളി പറയുന്നു. ഇപ്പോൾ ഉള്ള ഏതൊരു സംവിധായകനും മനസിലാകും എത്രത്തോളം കഴുവുണ്ട് ലാലിനെന്ന്‌ ,അതുപോലെ വേണുനാഗവള്ളി പറയുന്നു താൻ നിരവധി ചിത്രങ്ങൾ ചെയ്യ്തിട്ടുണ്ടെങ്കിലും സുഖമോ ദേവി തന്റെ സിനിമാജീവിതത്തിൽ ഒരു നാഴിക കല്ലാണന്നു.

കുറച്ചു സിനിമകൾ ചെയ്യ്ത എന്നെ പ്രേക്ഷകർ കാണുന്നത് മോഹൻലാൽ സിനിമ ചെയ്‌ത സംവിധായകൻ എന്നാണ് അതിൽ എനിക്ക് മോഹൻലാലിനോട്  ഒരുപാടു കടപ്പാടുണ്ട്  വേണുനാഗവള്ളി  പറയുന്നു .  ആ ചിത്രത്തെക്കുറിച്ചു ജഗതി ഒരിക്കൽ പറഞ്ഞത് ഹാസ്യനടനായ തനിക്കു ഒരു അംഗീകാരം ലഭിച്ച സിനിമ കൂടി ആയിരുന്നു സുഖമോ ദേവി. പ്രേഷകർ  പോലും അംഗീകരിക്കാൻ പറ്റാത്ത സൈമണിന്റെ മരണം  എനിക്ക് സംശയം ഉണർത്തിയിരുന്നു ഈ സിനിമ വിജയിക്കുമോ എന്ന് ,എന്തായലും പ്രതീക്ഷകൾക്ക് അതീതമായി തന്നെ സുഖമോ ദേവി വൻ  വിജയ൦ ആയിരുന്നു