ശ്യാമ പ്രസാദ് സംവിധാനം ചെയ്ത് ഋതു  യെന്ന  ചിത്രത്തിലൂടെ പ്രേക്ഷക മനസ് കീഴടക്കിയ നടൻ ആണ് ആസിഫ് അലി. അതിലെ വില്ലൻ പര്യവേഷം കഴിഞ്ഞതിനു ശേഷം താരം പിന്നീട് നിരവധി നായക വേഷങ്ങൾ  ചെയ്യ്തിരുന്നത്. ഇപ്പോൾ താരം അഭിനയം മാത്രമല്ല നിർമാണത്തിലും തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്. ഇപ്പോൾ താൻ സിനിമയിൽ വന്നതിനു ശേഷം നിരവധി വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു എന്ന് ആസിഫ് അലി പറയുന്നു.

കുടുംബ ബന്ധങ്ങൾക്ക് വലിയ വില കൽപ്പിക്കുന്ന ഒരു നടൻ തന്നെയാണ് ആസിഫ്. താന്‍ എപ്പോഴും കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം ഇരിക്കാന്‍ ഇഷ്ടമുള്ളയാളാണ് എന്നാണ് ആസിഫ് പറയുന്നത്. ആഘോഷങ്ങളിലെല്ലാം അവരും കൂടെ വേണമെന്നുണ്ടെന്നും താരം പറയുന്നു.തന്റെ കുടുംബത്തെ ആരാധകർക്കെല്ലാം വലിയ പരിചയം തന്നെയാണ്. താന്‍ സ്ഥിരമായി കേട്ടു മടുത്ത രണ്ട് ചോദ്യങ്ങളെക്കുറിച്ചും ആസിഫ് അലി സംസാരിക്കുന്നുണ്ട്.സാൾട് ആൻഡ് പൈപ്പർ  എന്ന ചിത്രത്തിൽ ആറ്റിങ്ങൽ അല്ലെ വീട് യെന്നൊരു ഡയലോഗ് ഉണ്ട്

ആസിഫിന് വലിയ ബ്രേക്ക് നല്‍കിയ സിനിമയിലെ ഹിറ്റ് ഡയലോഗായിരുന്നു ആറ്റിങ്ങലാണോ വീട് എന്നത്. പിന്നീട് മിമിക്രിക്കാര്‍ ഇത് ഏറ്റെടുക്കുകയായിരുന്നു. എന്നെ കാണുമ്പോള്‍ രണ്ട് ചോദ്യങ്ങളാണ് ആളുകള്‍ ചോദിക്കാറുള്ളതെന്നാണ് ആസിഫ് പറയുന്നത്. ആറ്റിങ്ങലല്ലേ വീട് എന്ന് ചോദിച്ചാണ് ചിലര്‍ സംസാരിക്കുന്നത്. അല്ലെങ്കില്‍ കുഞ്ചാക്കോ ബോബനല്ലേയെന്ന് ചോദിക്കുമെന്നാണ്  ആസിഫ് അലി പറയുന്നത്. എന്തിനു പറയുന്നു ഈ ചോദ്യം എന്നോട് മരണ വീട്ടിൽ പോലൂം വെച്ച് ചോദിച്ചിരുന്നു ആസിഫ് പറഞ്ഞു.