ബിഗ് ബോസ് സീസൺ 4 ലെ   മികച്ച ഒരു മത്സരാർത്ഥിയായിരുന്നു  ലക്ഷ്മി പ്രിയ. തനിക്കു വിന്നറാകാൻ സാധിച്ചില്ലെങ്കിലും 100  ദിവസം തികക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം ഉണ്ടെന്നാണ് ലക്ഷ്മി പറയുന്നത്. ബിഗ് ബോസ്സിൽ നിന്നും തിരിച്ചു നാട്ടിൽ എത്തിയ ലക്ഷ്മിക്ക് ആരധകർ വലിയ സ്വീകരണം തന്നെയാണ് കൊടുത്തത്. ഇപ്പോൾ  ബിഗ് ബോസ്സിൽ നിന്ന തൻ റെ  വിശേഷങ്ങൾ ആണ് ലക്ഷ്മിപ്രിയ പറയുന്നത്. ബിഗ് ബോസ്സിൽ നിന്ന താൻ ഇനിയും ലോകത്തിന്റെ ഏതുകോണിൽ താമസിക്കാനും കഴിയും എന്നാണ് പറയുന്നത്. ബിഗ് ബോസ് വീടിനുള്ളിലെ തനറെ പോസറ്റീവ് കൊണ്ട് തന്നെയാണ് തനിക്കു 100  ദിവസവും തനിക്കു അവിടെ നിൽക്കുവാൻ കഴിഞ്ഞത്.


ബിഗ് ബോസ്സിലെ വലിയ ഒരു വഴക്കു നടന്നത് വിനയ് മാധവനുമായി ആയിരുന്നു അതിന്റെ കാരണം ലക്ഷ്മി പറയുന്നത് വിനയ് പറഞ്ഞ വാക്കുകൾ പ്രേക്ഷകർ കൂടുതൽ ശ്രെദ്ധിച്ചോ എന്ന് എനിക്കറിയില്ല , വിനയ്യുടെ ആ വാക്കുകൾക്ക് ഞാൻ അങ്ങനെ പ്രതികരിച്ചില്ലെങ്കിൽ കേരളത്തിലെ പ്രേഷകർ എന്നോട് ചോദിച്ചേനെ ലക്ഷ്മി ഇത്രയും പവര്ഫുള്ളായ സ്ത്രീ ആയിട്ടും എന്തുകൊണ്ട് പ്രതികരിച്ചില്ല എന്ന് തന്നെ ചോദിച്ചേനെ,വിനയ് ചെയ്യ്ത പ്രവർത്തിക്കു ഞാൻ അത്രയും പ്രതികരിച്ചില്ലെങ്കിൽ ഞാൻ ഒരു സ്ത്രീ ആണെന്ന് പറഞ്ഞിട്ടും കാര്യമില്ല അതുകൊണ്ട്തന്നെ ഞാൻ പ്രവർത്തിച്ചതിനു എനിക്ക് ഒരു സങ്കോചവും ഇല്ല ലക്ഷ്മി പറയുന്നു .

വിനയ് ചെയ്ത് കാര്യങ്ങൾ കണ്ടു കഴിയുമ്പോള് നിങ്ങള്ക്ക് മനസിലാകും ഞാൻ ചെയ്യ്തത് ശരി ആയിരുന്നു എന്ന് . ചിലപ്പോൾ ആ സംഭവത്തെ കുറിച്ച് ആലോചിക്കുമ്പോൾ വേണ്ടായിരുന്നു എന്നും തോന്നിപോകും. അങ്ങനെയുള്ള പല വഴക്കുകളും ഒഴിവാക്കാം എന്ന് ചിലപ്പോൾ ചിന്തിച്ചിട്ടുണ്ട് ലക്ഷ്മി പറയുന്നു. എന്റെ ലക്‌ഷ്യം 100 ദിവസം ആ വീട്ടിൽ നിൽക്കുക യെന്നതായിരുന്നു അത് സാധിച്ചു ലക്ഷ്മി പ്രിയ പറഞ്ഞു.