കോഴിക്കോട് മാളിൽ നിന്നും തനിക്കു ലഭിച്ച ആ മോശ സംഭവം ഇന്നും തനിക്കു മറക്കാൻ കഴിയില്ല  എന്ന് നടി ഗ്രേസ് ആന്റണി പറയുന്നു, അന്നത്തെ ആ സംഭവത്തിന് ശേഷം ഇനിയും പെട്ടന്നൊരു തിരിച്ചു വരവ് താൻ പ്രതീഷിച്ചിരുന്നില്ല എന്നും താരം പറയുന്നു, എന്നാൽ ആ പ്രതീക്ഷകൾ ഇല്ലാതാക്കി കൊണ്ട് താൻ വീണ്ടും ആ മാളിൽ എത്തിയിരുക്കുകയാണ്. ഏതോ ഒരു വൃത്തികെട്ടവൻ  ചെയ്യ്ത തെമ്മാടിത്തരത്തിനു താൻ എങ്ങനെയാണ് മറ്റുള്ളവരുടെ സ്നേഹം കണ്ടില്ലെന്നു നടിക്കുന്നത് എന്നും താരം പറയുന്നു.

‘പടച്ചോനെ ഇങ്ങളെ കാത്തോളീൻ’ എന്ന ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടിയാണു താരം ഈ മാളിൽ വീണ്ടും എത്തിയത്. കഴിഞ് സെപ്റ്റംബർ മാസത്തിൽ കോഴക്കോട് മാളിൽ ‘സാറ്റർ ഡേ നൈറ്റ്  ‘ യെന്ന ചിത്രത്തിന്റെ പ്രമോഷനുവേണ്ടിയാണ്  എത്തിയത്, അന്ന് ഒരു വൃത്തികെട്ടവൻ എന്നോട് മോശമായി ഒരു പ്രവർത്തി കാണിച്ചു എന്നാൽ മറ്റുള്ളവരുടെ സ്നേഹം കണ്ടില്ലെന്നു നടിക്കാൻ കഴിഞ്ഞില്ല അതുകൊണ്ടാണ് ഇവിടേക്ക് വീണ്ടും എത്തിയത്എന്നും താരം പറയുന്നു,

ഇപ്പോൾ തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനുവേണ്ടിയാണ് താൻ ഇവിടേയ്ക്ക് തിരിച്ചു വരുന്നത്. സത്യത്തിൽ  വീട്ടിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ പടച്ചോനെ ഇങ്ങളീ കാത്തോണേ എന്ന് പറഞ്ഞുകൊണ്ടാണ് ഇറങ്ങിയത്. പക്ഷെ ഇപോൾ ഒരുപാടു സന്തോഷം ഉണ്ട്, നമ്മളുടെ ജീവിതത്തിൽ ഒരുപാടു നല്ല സമയങ്ങളും, ചീത്ത സമയങ്ങളും ഉണ്ടാകും എന്നും നടി കൂട്ടിച്ചേർക്കുന്നു. ഈ ചിത്രത്തിൽ ശ്രീനാഥ് ഭാസിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നു.