മലയാള സിനിമയിലെ യുവാനായികമാരിൽ പ്രേക്ഷക മനസിൽ ഇടം പിടിച്ച നടിയാണ് അപർണ്ണ ബാലമുരളി. ഒരു സെക്കന്റ് ക്ലാസ് യാത്ര എന്ന ചിത്രത്തിലൂടെ ആയിരുന്നു താരം മലയാളസിനിമയിലേക്കു കടന്നു വന്നത്. അതിനു ശേഷം നിരവധി സിനിമകളിൽ അഭിനയിച്ച താരം ഇപ്പോൾ  മറ്റു അന്യ ഭാഷ ചിത്രങ്ങളിലും തിരക്കുള്ള നായികയായി മാറി. ഇത്രയും തിരക്കുള്ള ഈ നായിക ഇപ്പോൾ ദേശ്യവാർഡ്‌ വരെ കരസ്ഥമാക്കിയിരിക്കുകയാണ്. ഈ പുരസ്‌കാരം ഏറ്റുവാങ്ങുന്നതിന് മുന്പ് തന്നെ തന്റെ സഹ സുഹൃത്തുക്കളിൽ ഒരാളായ നടനും, ഗായകനുമായ  സിദ്ധാർഥ് മേനോൻ  തന്റെ സോഷ്യൽ മീഡിയിൽ പങ്കു വെച്ച വീഡിയോ ആണ് ഇപ്പോൾ വൈറൽ.

സിദ്ധാർഥ് പങ്കുവെച്ച ഈ വീഡിയോയിൽ അപർണ്ണ വളരെ വിഷാദത്തോടു  ടെൻഷൻ അടിച്ചിരിക്കുന്നത് കാണാം. കാറിലിരുന്നാണ് ഈ വീഡിയോ സിദാർഥ് പങ്കുവെച്ചത്. ഈ സമയത്തു എന്തിനാണ് ടെൻഷൻ അടിക്കുന്നത് എന്ന് സുഹൃത്തുക്കൾ  ചോദിച്ചപ്പോൾ താൻ മറുപടി പറഞ്ഞത്  ദേശ്യവാർഡിന്റെ പ്രഖ്യാപനം കാരണം ആണെന്നും താരം പറയുന്നു. സുഹൃത്തുക്കൾ തനിക്കു ആശംസകൾ നേരുമ്പോളും താൻ വളരെ ആശങ്കയിൽ ആയിരുന്നു എന്നും അപർണ്ണ പറയുന്നു.

താൻ ചിരിക്കുകയും, കളിയ്ക്കുകയും ചെയ്യുന്നുണ്ടെങ്കിലും തന്റെ ടെൻഷൻ മുഖത്തു കാണുന്നുണ്ടെന്നും ആരാധകകർ വേഡിയോ കണ്ടിട്ട്  കമെന്റ് ചെയ്യുന്നുമുണ്ട്. ഈ ദേശ്യവാർഡ് പ്രഖ്യാപിക്കുമ്പോൾ അപർണ്ണ പൊള്ളാച്ചിയിൽ’ ഇനി ഉത്തരം’എന്ന ചിത്രത്തിന്റെ ലൊക്കേഷൻ സ്ഥലത്തായിരുന്നു. എന്തയാലും തന്റെ ദേശ്യവാർഡ് പ്രഖ്യാപനത്തിനു ശേഷം വളരെ ആഘോഷത്തോടെയും , സന്തോഷത്തോടയും ആയിരുന്നു അപർണ്ണയും സുഹൃത്തുക്കളും.