ബാലതാരമായി സിനിമയിൽ എത്തി പ്രേക്ഷകർക്ക്  സുപരിചിതയായ നടിയാണ് നസ്രിയ നസീം. ‘പളുങ്ക് ‘എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകളായി ആണ് നസ്രിയ തനറെ  കരിയർ ആരംഭിച്ചത് തന്നെ. പിന്നീട് താരം  ‘നേരം, ഓംശാന്തി ഓശാനാ’ എന്നി ചിത്രങ്ങളിലൂടെ നായിക സ്ഥാനത്തിലേക്കു എത്തുകയും ചെയ്യ്തു. മലയാളത്തിൽ മാത്രമല്ല താരം തമിഴിലും, തെലുങ്കിലും നിരവധി ചിത്രങ്ങളിൽ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു.തന്റെ തമിഴ് ചിത്രമായ ‘രാജ റാണി’ എന്ന ചിത്രം താരത്തിന് നിരവധി  ആരാധകരെ നേടികൊടുത്തിരുന്നു.മലയാളത്തിലെ പ്രമുഖ നടൻ ഫഹദ് ഫാസിൽ നസ്രിയെ വിവാഹം ചെയ്യ്തതിനു ശേഷം താരം സിനിമയിൽ നിന്നും വിട്ടുമാറി നിന്നു.

‘അമ്പിളി’എന്ന ചിത്രത്തിൽ സൗബിനൊപ്പം മറ്റൊരു നായക വേഷത്തിൽ എത്തിയ താരം ആയിരുന്നു നവീൻ നസീം. നസ്രിയയുടെ സഹോദരൻ കൂടിയാണ്  നവീൻ. ഇപ്പോൾ നവീൻ തന്റെ സോഷ്യൽ മീഡിയിൽ കുറിച്ച കുറിപ്പ് ആണ് കൂടുതൽ ശ്രെദ്ധ  നേടുന്നത്. താരത്തിന്റെ കുറിപ്പ് ..നിനക്കൊപ്പം വളർന്നത് അസധാരണവും ,പ്രത്യേകത ഉള്ളതുമാണ്. നീഎല്ലായിപ്പോഴും എന്നെ ഉപദ്രവിക്കുകയും, ശല്യപെടുത്തുകയും  കൂടാതെ ഇഷ്ടപ്പെടുകയും .സംരക്ഷിക്കുകയും ചെയ്യ്തിരുന്നു.  നീ എന്റെ സഹോദരിയായതു  എന്തോകാരണത്താൽ ആണെന്നും ഞാൻ വിശ്വസിക്കുന്നു.

നല്ല സുഹൃത്തുക്കളായി എല്ലാം നേരിടാം എന്നും നവീൻ കുറിക്കുന്നു. നവീന്റെ കുറിപ്പ് കണ്ടിട്ടു നിരവധി ആരാധകർ ചോദിക്കുന്നു നസ്രിയ ഇത്രയും ഉപദ്രവകാരിയാണോ എന്ന്. നസ്രിയ ,ഫഹദ് വിവാഹത്തിനു ശേഷം സിനിമയിൽ നിന്നും വിട്ടകന്ന താരം ഇപ്പോൾ വീണ്ടും മലയാള സിനിമയിലേക്കു ഒരു തിരിച്ചു വരവ് നടത്തിയിരുന്നു.  മണിയറയിലെ അശോകൻ, ട്രാൻസ് എന്നി ചിത്രങ്ങളിലോടെ ആയിരുന്നു നസ്രിയുടെ തിരിച്ചു വരവ്.