Connect with us

സിനിമ വാർത്തകൾ

ആ  ഡാൻസ് സീനിന്റെ പിന്നിലെ രഹസ്യവുമായി ചാക്കോച്ചൻ!!

Published

on

ചാക്കോച്ചൻ എന്ന നടനെ പറ്റി പറയുകയാണെങ്കിൽ ആദ്യം പ്രേക്ഷകർക്ക്‌ ഓർമ വരുന്നത് ഫാസ്റ്റ് ഡാൻസ് പെർഫോമെർ എന്നാണ്. താരം അഭിനയിക്കുന്ന ആദ്യ സമയത്തു ചോക്ലേറ്റ് നായകൻ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. താരത്തിന്റെ ഡാൻസ് പെർഫോമൻസ് കണ്ടാൽ കണ്ണെടുക്കാൻ പ്രേക്ഷകർക്ക്‌ കഴിയില്ലായിരുന്നു. ഈ അടുത്തിടക്കാണ് താരത്തിന്റെ ഡാൻസ് സോഷ്യൽ മീഡിയിൽ വൈറൽ ആയതു. ഒരു ഉത്സവപ്പറമ്പിലെ ആ വൈബ് മനസിലും ശരീരത്തിലും ആവാഹിച്ചു ഒരു കിടിലൻ പെർഫോമൻസ് ആയിരുന്നു അദ്ദേഹം കാഴ്ച്ച വെച്ചത്. താരത്തിന്റെ ആ പഴയ റോക്ക് ഡാൻസ് യൂട്യൂബുകളിലെല്ലാം തന്നെ തരംഗമായി മാറിയിരുന്നു.

‘ന്നാ താൻ കേസ് കൊടെ’എന്ന ചിത്രത്തിലെ ദേവദൂതർ പാടി എന്ന പഴയ സിനിമയുടെ ഗാനത്തിനായിരുന്നു അദ്ദേഹം ചുവടു വെച്ച് കളിച്ചതു. പണ്ട് കാലത്തെ ഒരു ഉത്സവപ്പറമ്പിലെ പ്രതീതി ഉണർത്തുന്ന രീതിയിൽ ആയിരുന്നു താരത്തിന്റെ ഡാൻസ്. എന്നാൽ ഈ ചിത്രത്തിന്റെ പ്രമോഷൻ പ്രോഗ്രമിൽ പങ്കെടുക്കാൻ എത്തിയ താരം തന്റെ മറ്റൊരു സിനിമയിലെ ഗാനരംഗത്തിനു ചുവടു വെച്ച്  രസകരമായ സംഭവും പങ്കു വെച്ച്.

മല്ലുസിംഗ് എന്ന ചിത്രത്തിൽ താനും ഉണ്ണിമുകുന്ദനും ആയിരുന്നു ഒന്നിച്ചു അഭിയിച്ചതു, ആ ചിത്രത്തിന്റെ ആദ്യ ഷൂട്ടിങ് തന്നെ ആദ്യ ഗാനങ്ങളുടെ ആയിരുന്നു ചിത്രത്തിൽ ഉണ്ണിമുകുന്ദനും, താനും ഒന്നിച്ചു  ഡാൻസ് കളിച്ച ഗാനം ആയിരുന്നു  കാക്ക മലയിലെ   ഈ ഗാനത്തിന്റെ ഷൂട്ടിംഗ് സമയത്തു തനിക്കു തോളിനും, കൈക്കു൦ പരുക്കുകൾ ഉണ്ടായിരുന്നു ഞാൻ ചെന്ന് ഷെബിൻ മാസ്റ്ററോട് പറഞ്ഞു  അധികം ബോഡി അനങ്ങാത്ത സ്റ്റെപ്പുകൾ  മതിയെന്നു, ആ വീഡിയോ കാണുമ്പൊൾ അറിയാം ഞാൻ കൂടുതലും കാൽചുവടുകൾ ആയിരുന്നു , ആ സീൻ ഫുൾ എയറിൽ ആയിരുന്നു ഞാൻ ചെയ്യ്തത്. കാല് ഒന്നു നിലത്തറപ്പിക്കാന്പോലും സമയം കിട്ടിയില്ല എന്ന് തന്നെ പറയാം. ഈ പാട്ടു സീനിന്റെ പിന്നിൽ ഇങ്ങനെയൊരു രഹസ്യം ഉണ്ടായിരുന്നു എന്ന് ചാക്കോച്ചൻ പറഞ്ഞപ്പോളാണ് ആരാധകർ അറിയുന്നതുപോലും.

 

സിനിമ വാർത്തകൾ

“നന്‍പകല്‍ നേരത്ത് മയക്കം” മമ്മൂട്ടി ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി…..

Published

on

“നന്‍പകല്‍ നേരത്ത് മയക്കം” എന്ന ചിത്രത്തിൽ നായകൻ ആയി എത്തുന്നത് മമ്മൂട്ടി ആണ്. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ മമ്മൂട്ടി തന്നെ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കു വെച്ചിരിക്കുകയാണ്.ചിത്രത്തിന്റെ റിലീസ് തിയതിക്കായി കാത്തിരിക്കുകയാണ് ആരാധകർ.ചിത്രം സംവിധാനം ചെയിതിരിക്കുന്നത് ലിജോ ജോസ് ആണ്. എന്നാൽ ഈ ചിത്രം തുടക്കം മുതൽ തന്നെ വളരെ ഏറെ ശ്രദ്ധ നേടിയിരുന്നു.എന്നാൽ ഈ ചിത്രത്തിന് ഒരു പ്രേത്യേകത കൂടിയുണ്ട് അതാണ് ആരാധകരും സിനിമ പ്രേക്ഷകരും ഒകെ തന്നെ കാത്തിരിക്കുന്നത്. എന്ത് എന്ന് വെച്ചാൽ മമ്മൂട്ടിയും ലിജോയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ആണ് “നന്‍പകല്‍ നേരത്ത് മയക്കം”.

ചിത്രത്തിന്റെ പോസ്റ്റർ പുറത്തു വിട്ടതിനു നിമിഷ നേരം കൊണ്ട് തന്നെ പ്രേക്ഷകരിൽ നിന്നും വലിയ സ്വികാര്യതയാണ് ലഭിച്ചിരിക്കുന്നത്.ചിത്രത്തിന്റെ ചിത്രികരണം എല്ലാം തന്നെ പൂർത്തിയാക്കിയിരിക്കുന്ന ചിത്രത്തിന്റെ റിലീസ് തിയതിക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. പോസ്റ്ററിന് കമ്മന്റുകളുമായി നിരവധി പേര് എത്തിയിരുന്നു എന്ന് ചിത്രം റിലീസ് ആകും എന്ന് ചോദിച്ചു.മമ്മൂട്ടി ഒരു സ്കൂട്ടിൽ പോകുന്ന രംഗമാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്.ഈ സിനിമയുടെ ചിത്രികരണം തമിഴ് നാട്ടിൽ വെച്ചായിരുന്നു.എന്ന ചിത്രത്തിന്റെ ചിത്രികരണം കഴിഞ്ഞ വർഷ ആരംഭിച്ചതാണ്.മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ നിർമ്മാണ ബാനർ.ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഹരീഷ് ആണ്. ചിത്രത്തിലെ മറ്റു താരങ്ങൾ അശോകൻ, വിപിൻ , രാജേഷ് ശർമ്മ,രമ്യ തുടങ്ങിയവർ ആണ്.

 

 

 

Continue Reading

Latest News

Trending