മലയാളം, തമിഴ് എന്നി ഭാഷകളിൽ  നിരവധി സിനിമകൾ ചെയ്യ്തു പ്രേക്ഷകർക്ക്  സുപരിചിതയായ നടിയാണ് കാർത്തിക. ലിഡിയ ജേക്കബ് എന്ന തന്റെ യെതാർത്ഥപേര് സിനിമയിൽ വന്നതിനുശേഷം  കാർത്തിക എന്നപേരിൽ അറിയപെടുവായിരുന്നു. വിനയൻ സംവിധാനം ചെയ്യ്ത ‘ഉമപ്പെണ്ണിനെ ഉരിയാടാപ്പയ്യൻ’എന്ന ചിത്രത്തിലൂടെ ആയിരുന്നു കാർത്തിക മലയാള സിനിമ രംഗത്തു എത്തിയിരുന്നു. പിന്നീട വെള്ളിനക്ഷത്രം, മീശമാധവൻ,പുലിവാൽ കല്യാണം ,അപരിചിതൻ, കാട്ടുചെമ്പകം  തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. കുറച്ചു സിനിമകളിൽ മാത്രം അഭിനയിച്ചിട്ടുള്ളെങ്കിലും സോഷ്യൽ മീഡിയിൽ താരം സജീവമാണ് ഇപ്പോളും.

മലയാളത്തിൽ ചെറിയ വേഷങ്ങൾ ചെയ്ത് നടി പിന്നീട്  നായികയായി ആണ് തമിഴിൽ എത്തപെട്ടതും . കാശി എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു കാർത്തിക തമിഴിൽ എത്തിയത്. സിനിമകളിൽ സജീവമായ സമയത്തായിരുന്നു താരത്തിന്റെ വിവാഹവും. 2009  മെയിൽ ആയിരുന്നു താരത്തിന്റെ വിവാഹം, മെറിൻ മാത്യു ആയിരുന്നു കാർത്തികയുടെ വരൻ. മൂന്നു വര്ഷത്തെ പ്രണയത്തിനു ശേഷം ആയിരുന്നു ഇരുവരുടയും വിവാഹം. വിവാഹിതയായതിനു ശേഷം ഇപ്പോൾ ഭർത്താവും കുട്ടികളുമടക്കം ഇപ്പോൾ അമേരിക്കയിൽ സന്തുഷ്ടജീവിതം നയിക്കുകയാണ് നടി.

താരം ഇനിയും സിനിമയിൽ ഒരു തിരിച്ചു വരവുമുണ്ടാകുമോ എന്ന് പ്രേക്ഷകർ ചോദിക്കാറുമുണ്ട്. കാർത്തികയുടെ ഭർത്താവ് മെറിൻ അമേരിക്കയിലെ മിഷിഗൺഡിലെ ബ്ലൂമൂൺ ഹോസ്പിറ്റലിലെ മെഡിക്കൽ ഓഫീസർ ആണ് . സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും, ചിത്രങ്ങളും പങ്കു വെക്കാറുമുണ്ട്. താരത്തിന്റെ വിശേഷങ്ങൾ അറിയാൻ ഇന്നും ആരാധകർക്ക് ആവേശം ആണ്. താരത്തിന് രണ്ടു ആൺകുട്ടികൾ ആണുള്ളത്. ഇന്നും സന്തുഷ്ടജീവിതം ആണ് കാർത്തിക ജീവിക്കുന്നത്.