മിനി സ്ക്രീൻ രംഗത്തുകൂടി ബിഗ് സ്‌ക്രീനിൽ  നിറഞ്ഞ നിന്ന നടിയാണ് സുരഭി ലക്ഷ്മി. അമൃത ടി വി യുടെ ബസ്റ്റ്  ആക്ടർ അവാർഡ് എന്ന പ്രോഗ്രമിലെ മത്സര വിജയി കൂടിയാണ് സുരഭി. സിനിമയിൽ നിരവധി വലുതും, ചെറുതുമായ വേഷങ്ങൾ ചെയ്യ്തു ജന ശ്രെദ്ധ നേടാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. ബൈ ദി പീപ്പിൾ എന്ന ചിത്രത്തിലൂടെ ആയിരുന്നു സുരഭിയുടെ സിനിമയിലേക്കുള്ള രംഗപ്രവേശം. ഇപ്പോൾ താരം തന്റെ വിവാഹമോചനത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്.


വിവാഹമോചനത്തിനായി ഞങ്ങൾ ഇരുവരും കോടതയിൽ പോകുന്നതിനുമുമ്പ് തന്നെ ഒരു വീട്ടിൽ ആയിരുന്നു താമസിച്ചത്. വിവാഹമോചനത്തിനു പോകുന്ന സമയത്തായിരുന്നു തനിക്കു ദേശ്യപുരസ്കാരം ലഭിച്ചിരുന്നത്, ആ സമയത്തു അദ്ദേഹം എന്നെ അഭിനന്ദിക്കുകയും ചെയ്യ്തു. ഞങ്ങൾ ഇരുവരെയും കോടതി മുറിയിൽ ഒന്നിച്ചു കണ്ടപ്പോൾ തന്നെ ജഡ്ജി പോലും അതിശയിച്ചിരുന്നു സുരഭി പറയുന്നു. കൂടാതെ വിവാഹമോചനത്തിനു ശേഷം ഞങ്ങൾ ഇരുവരും ഒന്നിച്ചു ചായയും കുടിച്ചു ,സെൽഫി എടുത്താണ് പിരിഞ്ഞതെന്നും നടി പറയുന്നു.


സുരഭിയും, വിപിനും തമ്മിലുള്ള വിവാഹം 2014 ഒക്ടോബർ 10 നെ ഗുരുവായൂർ അമ്പല നടയിൽ വെച്ചായിരുന്നു. വളരെ ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കളും , സുഹൃത്തുക്കളും മാത്രം ആയിരുന്നു പങ്കെടുത്തിരുന്നത്.താരത്തിന്റ എം ഐ ടി മൂസ എന്ന പ്രോഗ്രാം വളരെ പ്രേക്ഷക ശ്രെദ്ധ പിടിച്ചു പറ്റിയ ഒന്നായിരുന്നു, മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ വേഷത്തിനാണ് തനിക്കു ദേശ്യപുരസ്കാരം തന്നെ ലഭിച്ചത്. പിന്നീട ഫിലിം ക്രിട്ടിക്സ് അവാർഡും ദേശ്യപുരസ്കാരത്തിനു ശേഷം ലഭിക്കുകയും ചെയ്യ്തു.