തെന്നിന്ത്യയിലും , മലയാളത്തിലും നിരവധി ചിത്രങ്ങൾ ചെയ്യ്തു പ്രേക്ഷക  മനസിൽ ഇടം നേടിയ നടിയാണ് സായി പല്ലവി. ഇപ്പോൾ താരം തന്റെ സ്കൂൾ ജീവിതത്തെക്കുറിച്ചു തുറന്നു പറയുകയാണ്, താരത്തിന്റെ പുതിയ സിനിമയാണ് ‘വിരാടപർവ്വം’, ചിത്രത്തിൽ തന്റെ കാമുകൻ  റാണക്കു  വേണ്ടി സ്വന്തം ജീവൻ പണയപ്പെടുത്തി കത്തെഴുതുന്ന രംഗം ഉണ്ട് , സിനിമയിൽ എഴുതിയ കത്തുകൾ സത്യമാണോ അതോ യാതാർത്ഥമാണോ  എന്ന ചോദ്യത്തിനാണ് താരം തന്റെ പഴയകാല സ്കൂൾ ജീവിതത്തെ കുറിച്ച് ഇങ്ങനെ പറഞ്ഞത്.

താൻ സ്കൂളിൽ പഠിക്കുന്ന സമയത്തു പ്രണയ ലേഖനം എഴുതിയതിന്റെ പേരിൽ അച്ഛനമ്മമാരുടെ കൈയിൽ നിന്നും തല്ല് ലഭിച്ചരുന്നു സായി പറയുന്നു, ഒരിക്കൽ മാത്രമേ ഞാൻ അങ്ങനെ കത്ത് എഴുതിയിട്ടുള്ളു ഒരു ആൺകുട്ടിക്ക് വേണ്ടി അതും താൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ എന്നാൽ ആ ലെറ്റർ പിടിക്കപ്പെട്ടു ഇഷ്ടംപോലെ അമ്മയും, അച്ഛനും തല്ലി, പിന്നീട് അങ്ങനെ ഒന്നു സംഭവിച്ചിട്ടില്ല സായി പറയുന്നു. സിനിമയിൽ ഇങ്ങനെ  പ്രേമ ലേഖനം എഴുതുന്നത് സംവിധായകന്റെ നിർദേശപ്രകാരം ആണ്. താരം പറയുന്നു.

വിരാട പർവ്വ  എന്ന ചിത്രത്തിൽ റാണാ ദഗ്ഗു ബാട്ടിയാണ്  നായകനായി എത്തുന്നത്, നായിക റോളിൽ സായി പല്ലവിയുമാണ്. അതുപോലെ റാണയും പറയുന്നുണ്ട് താനും ജീവിതത്തിൽ ഒരുവട്ടം മാത്രമാണ് കത്തു എഴുതിയിട്ടുള്ളത് അതും തന്റെ മുത്തച്ചന് വേണ്ടി, ഈ ചിത്രം എഴുത്തുകാരനും, കവിയുമായ വേണു ഉഡുഗുല ആണ് സംവിധാനം ചെയ്യ്തതും. ചിത്രം വൻ ഹിറ്റാകുമെന്നാണ് അണിയറപ്രവര്തകരുടെ വിശ്വാസം.