ബിഗ് ബോസ് സീസൺ 4  മറ്റു സീസണെ  അപേക്ഷിച്ചു വളരെ വത്യസ്തരീതിയിൽ ആയിരുന്നു നടന്നത്. ഈ നാലാം സീസണിലെ വിന്നറെ  കണ്ടുപിടിക്കുന്നതുവരെ വളരെ നെഞ്ചിടിപ്പോടെയാണ് പ്രേക്ഷകർ ഈ ഷോ കണ്ടിരുന്നത്. അങ്ങനെ ബിഗ്‌ബോസ്  ചരിത്രത്തിൽ ആദ്യമായി ഒരു പെൺകുട്ടി വിന്നറായി ദില്ഷ പ്രസ്സന്നൻ. എങ്കിലും ഈ ഷോയിലെ കൂടുതൽ ആരധകരുള്ള ഒരു മല്സരാര്ഥിയായിരുന്നു റോബിൻ രാധാകൃഷ്ണൻ. പക്ഷെ ഷോയുടെ പകുതി ആയപ്പോളേക്കും റോബിനെ വീട്ടിൽ നിന്നും പുറത്തുപോകുകയും ചെയ്യ്തു.  റിയാസിനെ കയ്യേറ്റം ചെയ്യ്തതിന്റെ ഫലമായാണ് റോബിന് പുറത്തുപോകേണ്ടി വന്നതും.


ഇങ്ങനെ സഹമത്സരാർത്ഥിയെ കൈയേറ്റം ചെയ്യ്തതിന്റെ പേരിൽ റോബിനെ പോലെ തന്നെ സീസൺ 2 ലെ രഞ്ജിത്ത് കുമാറിനെ പുറത്താക്കിയിരുന്നു. രഞ്ജിത്ത് സഹമത്സരാര്ഥിയായ രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതിന്റെ പേരിൽ ആയിരുന്നു പുറത്താക്കൽ നടത്തിയത്. റോബിനെ പോലെ തന്നെ രഞ്ജിതും ഒത്തിരി ഫാൻസുള്ള  മത്സരാര്ഥിയായിരുന്നു. ഇപ്പോൾ രഞ്ജിത്ത് റോബിനെ  കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്.

തന്നെ പോലെ നിയോഗമുള്ള  ഒരു മത്സരാര്ഥിയായിരുന്നു റോബിൻ, സീസൺ 4 ലെ എല്ലാം മത്സരാർത്ഥികളും  മികച്ച രീതിയിൽ ആയിരുന്നു കളിച്ചുകൊണ്ടിരുന്നത്. ഞാൻ പകുതിക്കു വെച്ചാണ് പുറത്തു പോയത് അതുപോലെയാണ് റോബിനും രഞ്ജിത്ത് പറയുന്നു. സത്യത്തിൽ റോബിനെ പുറത്താക്കിയത് കണ്ടപ്പോൾ വളരെ സങ്കടം തോന്നി. എന്റെ സഹോദരനെ പോലെയാണ് റോബിൻ രഞ്ജിത്ത് കുമാർ പറയുന്നു. റോബിനെ പുറത്താക്കിയതിന് ശേഷം  ഗംബീര സ്വീകരണം ആയിരുന്നു റോബിനെ ലഭിച്ചത് അതുപോലെ അതന്നെയാണ് തനിക്കു൦ ലഭിച്ചത് റോബിൻ തിരുവനന്തപുരത്തു ആണെങ്കിൽ ഞാൻ കൊച്ചിയിൽ ആയിരുന്നു. ഇപ്പോളും അവനു നിരവധി സ്വീകരണങ്ങൾ ലഭിക്കുന്നുമുണ്ട് അത് കാണുമ്പോൾ  വളരെ സന്തോഷം ഉണ്ട് രഞ്ജിത്കുമാർ പറയുന്നു.