Connect with us

സിനിമ വാർത്തകൾ

സിനിമയിൽ വില്ലൻ ആണെങ്കിലും ജീവിതത്തിൽ എൻ എഫ് വർഗീസ് ഇങ്ങനെയാണ് മകൾ സോഫിയ!!

Published

on

മലയാള സിനിമയിൽ വില്ലനായും , സഹനടനായും  നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടൻ ആയിരുന്നു എൻ  എഫ് വർഗീസ്. അദ്ദേഹം  ഈ ലോകം വിട്ടുപോയിട്ടു തന്നെ 20   വര്ഷത്തോളം ആകുന്നു. ഇപ്പോൾ എൻ എഫ് വർഗീസ്  നിർമാണ കമ്പനിയുടെ പുതിയ ചിത്രം പ്യാലി റിലീസിനെ ഒരുങ്ങുകയാണ്. നവാഗതരായ സോഫിയ വര്ഗീസ് , ബബിത റിൻ  എന്നിവർ ഒരുക്കിയ ചിത്രമാണ് ഇത് .   നടൻ എൻ എഫ് വർഗീസിന്റെ മകളാണ് സോഫിയ വർഗീസ്.

ചിത്രത്തിന്റെ റിലീസ് ഡെയ്റ്റ് പ്രഖ്യാപിച്ചത് എൻ എഫ് വർഗീസിന്റെ 20 താം  ചരമവാർഷികദിനത്തിൽ ആയിരുന്നു. ദുൽഖുറിന്റെ നിർമാണ കമ്പനി തന്നെയാണ് ചിത്രം പുറത്തുവിടുന്നതും. വില്ലനായി സിനിമകളിൽ എത്തിയ താരത്തിന്റെ പേര് 20 വര്ഷങ്ങള്ക്കു ശേഷം വീണ്ടും പ്യാ ലി എന്ന ചിത്രത്തിലൂടെ എത്തുകയാണ്. ഇപ്പോൾ തനറെ അച്ഛനെ കുറിച്ച് സോഫിയ പറഞ്ഞ കാര്യങ്ങൾ ആണ് കൂടുതൽ ശ്രെധ നേടുന്നതും. അമേരിക്കയിൽ ഐ ടി കമ്പനിയിൽ ജോലി നോക്കവേ ആണ് അച്ഛൻ എൻ എഫ് വർഗീസിന്റെ പാത പിന്തുടർന്നു മകൾ സോഫിയ സിനിമയിൽ എത്തിയിരിക്കുന്നതും.

സോഫിയ പറയുന്നു തന്റെ അപ്പച്ചിയുടെ പേരിൽ സിനിമ എടുക്കുമ്പോൾ മികച്ച ചിത്രം തന്നെയായിരിക്കണം എന്നും പറയുന്നു. തനറെ ഭർത്താവ് മാത്യു വര്ഗീസ് എല്ലാം പിന്തുണയുമായി കൂടെ ഉണ്ടെന്നും സോഫിയ പറയുന്നു, തനറെ അപ്പച്ചി സിനിമയിൽ വില്ലൻ ആയിരുന്നെങ്കിലും ജീവിതത്തിൽ അദ്ദേഹം വലിയ കർക്കശക്കാരൻ ആയിരുന്നു. അപ്പച്ചിയെ സ്‌ക്രീനിൽ കാണുമ്പൊൾ ഞങ്ങൾക്ക് വളരെ സന്തോഷമായിരുന്നു, അപ്പച്ചിയുടെ കലയോടുള്ള വാത്സല്യം തന്നെയായിരുന്നു അദ്ദേഹത്തെ സിനിമയിൽ എത്തിച്ചത് സോഫി പറയുന്നു. സിനിമയിൽ അപ്പച്ചി ഉണ്ടെങ്കിലും ഒരു ഫോട്ടോസ്റ്റാറ്റ് ഷോപ്പും തുടങ്ങിയിരുന്നു സോഫി പറയുന്നു. സിനിമ ഇല്ലാത്ത അവസരത്തിൽ ഇത് പ്രയോജനപ്പെടുമെന്നും അപ്പച്ചി പറഞ്ഞിരുന്നു.

Advertisement

സിനിമ വാർത്തകൾ

ആദ്യ ലെസ്ബിയൻ സിനിമയുടെ ട്രെയിലറിനു വൻ സ്വീകരണം….

Published

on

ലെസ്ബിയൻ ആയ രണ്ട് യുവതികളുടെ കഥ പറഞ്ഞു ഓ ടി ടി പ്ലാറ്റ്ഫോമിനോട് ഓഗസ്റ്റ് 12ന് റിലീസ് ആവുന്ന ചിത്രമാണ് “ഹോളി വുണ്ട് ” എന്ന ലെസ്ബിയൻ സിനിമയ്ക്കു വേണ്ടി കാത്തിരിക്കുന്നവരുടെ എണ്ണം കൂടുന്നു…”.ഇന്ത്യൻ ഭരണഘടനയും ഇന്ത്യൻ നീതിപീഠവും സ്വവർഗ്ഗ അനുരാഗികളെ അംഗീകരിക്കുന്നുണ്ട് എന്നിട്ടും നമ്മുടെ ജനസമൂഹത്തിൽ ബഹുഭൂരിപക്ഷം പേരും സ്വർഗ്ഗ അനുരാഗികളെ വെറുപ്പോടെ അല്ലെങ്കിൽ പുച്ഛത്തോടെയാണ് കാണുന്നത്. ഇതിന് പ്രധാന കാരണം ലൈംഗിക വിദ്യാഭ്യാസം ഇല്ലാത്ത ഒരു ജനതയാണ് നമ്മുടെ രാജ്യത്തുള്ളത്. ഇന്ത്യൻ സംസ്കാരം സ്വർഗ്ഗ അനുരാഗികളെ അംഗീകരിക്കുന്ന അല്ലെങ്കിൽ ഉൾക്കൊള്ളുന്ന ഒരു സംസ്കാരമാണ് സെമിറ്റിക് മതങ്ങളെപ്പോലെ അവർ പാപികളാണെന്നും സമൂഹത്തിൽ നിന്ന് മാറ്റി നിർത്തണം എന്നു പറയുന്നില്ല. പുരാതന കാലഘട്ടം മുതലെ ഭാരതത്തിൽ സ്വർഗ്ഗ അനുരാഗികളും മറ്റ് പല വ്യത്യസ്തതരം രതിസ്വഭാവം ഉള്ളവരും ഉണ്ടായിരുന്നു. അവരെ കൂടി ഉൾക്കൊള്ളുന്നതായിരുന്നു നമ്മുടെ അന്നത്തെ ജനസമൂഹം. പക്ഷേ ഇന്നത്തെ ജനസമൂഹത്തിന് സ്വർഗ്ഗ അനുരാഗികളെ ഉൾക്കൊള്ളാൻ കഴിയാത്തതിന്റെ കാരണം. ആധുനിക കാലഘട്ടത്തിൽ ഇന്ത്യൻ ജനസമൂഹത്തിൽ നടന്ന ബ്രെയിൻ വാഷിംഗ് തന്നെയാണ്.

ഈ ചിത്രം ഇന്നത്തെ ഇന്ത്യൻ സമൂഹത്തിൽ മാറ്റങ്ങൾ ഉണ്ടാക്കും എന്ന് പ്രതീക്ഷിക്കുന്നു. ലെസ്ബിയൻ അനുരാഗികൾക്ക് നേരെ അക്രമം അഴിച്ചുവിടുകയും അവരെ ഒറ്റപ്പെടുത്തുകയും ചെയ്യുന്ന ഒരു വലിയ വിഭാഗം ജനതയുള്ള സമൂഹമാണ് പ്രബുദ്ധ കേരളം എന്ന് വിശേഷിപ്പിക്കുന്നത് ആണ് ഉള്ളത്. ഇടക്കാലത്ത് രണ്ട് ലെസ്ബിയൻ വിദ്യാർത്ഥികളുടെ വാർത്ത വളരെയധികം വിവാദമായത് സ്വർഗ്ഗരതിയോടുള്ള മലയാളികളുടെ അപകർഷണ ബോധത്തെ ഓർമ്മപ്പെടുത്തുന്നു. ഈ ചിത്രം മലയാളി ജനസമൂഹത്തിനിടയിൽ വലിയൊരു മാറ്റം സൃഷ്ടിക്കും എന്ന് തന്നെ പ്രതീക്ഷിക്കുന്നു.

Continue Reading

Latest News

Trending