മിനിസ്ക്രീൻ രംഗത്തു നിരവധി സീരിയിലുകളിൽ ചെറുതും, വലതുതുമായ കഥാപാത്രങ്ങൾ ചെയ്യ്തു കൊണ്ട് പ്രേക്ഷകസുപരിചിതനായ നടൻ ആണ് കോട്ടയം റഷീദ്. നാടക രംഗത്തിലൂടെ ആയിരുന്നു അഭിനയ രംഗത്തു താരം എത്തിയതും. മിക്ക സീരിയലുകളിലും നെഗറ്റീവ് കഥാപാത്രം ചെയ്യുന്ന റഷീദ് തനറെ യഥാർത്ഥ ജീവിതത്തിൽ വെറും നിഷ്കളങ്കനായ മനുഷ്യൻ കൂടിയാണ്. അഭിനയ മോഹം തലയ്ക്കു പിടിച്ച താരം പത്താം ക്ലാസ് പരീക്ഷ എഴുതാൻ കഴിയാതെ തന്നെ നാടക രംഗങ്ങളിൽ തുടരുകയും ചെയ്യ്തു എന്നാൽ അധിക നാൾ നാടക രംഗത്ത് തുടരാൻ ആവാതെ ഒരു പ്രവാസി ആകുകയും ചെയ്യ്തു.
വീട്ടിലെ ബുദ്ധിമുട്ടു കാരണം ആയിരുന്നു തനിക്കു ഇഷ്ടമുള്ള അഭിനയ ജീവിതത്തിൽ നിന്നും അകന്നു ഒരു പ്രവാസിയാകേണ്ടി വന്നത് റഷീദ് പറയുന്നു. എന്നാൽ കുറച്ച് നാളുകൾക്കു ശേഷം താരം വീണ്ടും നാടക രംഗത്തു സജീവമാകുകയും ചെയ്യ്തു. ‘അവൻ താൻ ഇവൻ’എന്ന സീരിയലിലൂടെ ആയിരുന്നു താരം മിനിസ്ക്രീൻ രംഗത്തു എത്തിയതും. സീരിയൽ രംഗത്തു ഉണ്ടായ അപകടത്തെ തുടർന്നു കുറച്ചുനാൾ വിശ്രമ ജീവിതം തുടർന്നു പിന്നീട് വീണ്ടും സജീവമായി തുടർന്നു.
ഇത്രയും സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും താരം അഭിനയിച്ച സ്ത്രീധനം എന്ന സീരിയലിലെ മത്തി സുകു എന്ന കഥാപാത്രം ആയിരിന്നു തന്റെ ശ്രെധേയമായ കഥാപാത്രം. ജിനി യാണ് ഭാര്യ ,ജിർഷാദ്, ജിനിദാ, ജിംനാഥ് എന്നിവരാണ് മക്കൾ. ഏതുതരത്തിലുള് കഥാപത്രങ്ങളും താരത്തിന്റെ കൈയിൽ ഭദ്രം ആണ്. ചെറുപ്പകാലം മുതൽ അഭിനയത്തിനോട് ആവേശം തോന്നിയ താരം ഇന്നും അഭിനയത്തിൽ സജീവമാണ്.
