മലയാളസിനിമയിലെ തിരക്കഥാകൃത്തും, നിർമാതാവും ആയിരുന്നു കെജി ജോർജ്. സ്വപ്നദാനം  എന്ന ചിത്രത്തിലൂടെ ആയിരുന്നു സിനിമ മേഖലയിലേക്കുള്ള കടന്നു വരവ്. പിന്നീട് അദേഹത്തിന്റെ പണിപ്പുരയിൽ നിരവധി ചിത്രങ്ങൾ ആവിഷ്കരിച്ചിരുന്നു. ഇന്നും അദ്ദേഹത്തിന്റെ സിനിമകൾ പ്രേഷക്കർ ഇഷ്ടപ്പെടുന്നുണ്ട്. നിരവധി താരങ്ങളെ വെച്ച് സിനിമകൾ ചെയ്യ്തിട്ടുണ്ടെങ്കിലും  മോഹൻലാൽ എന്ന അതുല്യ നടനെ വെച്ചൊരു സിനിമ അദ്ദേഹം ചെയ്യ്തിട്ടില്ല എന്നുതന്നെ പറയാം. പല അഭിമുഖങ്ങളിലും ഈ ചോദ്യം അദ്ദേഹത്തിനോട് അവതാരകർ  ചോദിച്ചിട്ടുമുണ്ട്.

എന്നാൽ അദ്ദേഹത്തിന്റെ ഏറ്റവും  വലിയ ആഗ്രഹം തന്നെ മോഹൻലാലിനെ വെച്ചൊരു സിനിമ ചെയ്യണം എന്ന് തന്നെയാണ്.എന്നാൽ മോഹൻലാലിനെ വെച്ചൊരു സിനിമ ചെയ്യാൻ തീരുമാനിച്ചു എന്നാൽ അതിനെന്തു സംഭവിച്ചു എന്ന് തുറന്നു പറയുകയാണ് അദ്ദേഹം. അന്ന് ആ തിരക്കഥ മോഷണം പോയില്ലായിരുന്നെങ്കിൽ  ”കാമമോഹിതമായേനെ ‘തനറെ ഹിറ്റ് ചിത്രങ്ങളിൽ ഒന്ന് ആയേനെ ആ ചിത്രത്തിൽ നായകനായി എത്തുന്നത് മോഹൻലാൽ ആയിരുന്നു എന്നും അദ്ദേഹത്തിന്റെ ഭാര്യ സെൽമ ജേർജ് പറയുന്നു. കാമമോഹിതം എന്ന ചിത്രം മോഹൻലാലിനെ വെച്ച് ചെയ്യാൻ  തീരുമാനിച്ചതിനു ശേഷം ആണ് അങ്ങനെ സംഭവിച്ചത് സൽ‍മ ജോർജ് പറഞ്ഞു.

അങ്ങനെ ഒരു സിനിമ  യുടെ തിരക്കഥ ഒരുക്കിയതിനു ശേഷം ആരോ ആ തിരകഥ വായിക്കാൻ കൊണ്ട് പോയി പിന്നീട് അത് തിരിച്ചുകിട്ടുകയും ചെയ്യ്തില്ല അന്ന് അങ്ങനെ ഒരു മോഷണം പോയില്ലായിരുന്നെങ്കിൽ ഇന്നും മോഹൻലാൽ നായകനായ കാമമോഹിതം എന്ന ചിത്രം റിലീസ് ആകുമായിരുന്നു അദ്ദേഹം പറയുന്നു. അദേഹത്തിന്റെ അവസാന ചിത്രം മമ്മൂട്ടി നായകനായ ഇലവങ്കോട് ദേശം ആയിരുന്നു.