കഴിഞ്ഞ ദിവസം ആയിരുന്നു ‘കടുവ’റിലീസ് ചെയ്യ്തത്. കോവിഡിന് ശേഷം മലയാളി പ്രേക്ഷകർ ഇരച്ചു കയറി  വീണ്ടു൦  തീയിട്ടറുകളിലേക്ക് നിർമാതാവ് ആന്റോ ജോസഫ് പറയുന്നു. കഴിഞ്ഞ ദിവസം ഷാജികൈലാസ് , പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങിയ കടുവ എന്ന ചിത്രത്തിനു ലഭിച്ച സ്വീകാര്യത  ചൂണ്ടി കാട്ടികൊണ്ട്  സൂപർ ഹിറ്റ് ചിത്രങ്ങളുടെ നിർമാതാവ്  ആന്റോജോസഫ് ഇങ്ങനെ പറയുന്നത്. വീണ്ടും തീയറ്ററുകൾ ആ പഴയ പ്രതാപത്തിൽ എത്തിച്ചേരുന്നു എന്നും  കടുവ  ഗർജ്ജിക്കുന്നതിനൊപ്പം തന്നെ തീയിട്ടറുകളും ഗർജ്ജിച്ചു തുടങ്ങി എന്നും. മലയാളി പ്രേഷകകരുടെ ഏതു ആഘോഷത്തിനും, സന്തോഷത്തിനും അവർ ആശ്രയിക്കുന്നത്  സിനിമ തീയിട്ടറുകളെ ആണന്നും അദ്ദേഹം എടുത്തു പറയുന്നു.


കോവിഡ് പ്രതിസന്ധി കാരണം കുറച്ചു നാളുകളായി തീയിട്ടറുകളിൽ ഒന്നു൦ തന്നെ ആളനക്കം പോലുമില്ലായിരുന്നു. തീയിട്ടറുകളിൽ ഹൗസ്സ്ഫുൾ എന്ന് എഴുതി വെച്ചിരിക്കുന്നിടത്തു നോ ഷോ എന്ന ബോർഡുകൾ പോലും വന്നിരുന്നു.പിന്നീട് സിനിമകൾ   ഈ പ്രതിസന്ധികൾ ഒഴിഞ്ഞിട്ടും ഇതേ അവസ്ഥ തന്നെ തുടർന്നിരുന്നു ഇന്നും അതിനു കാരണം എന്താണ് എന്ന് വ്യക്തമല്ല. എന്നാൽ കഴിഞ്ഞ ദിവസം കടുവ കാണാൻ മഴ പോലും വക വെക്കാതെ തീയറ്ററുകളിൽ  പ്രേക്ഷകർ  നിറഞ്ഞു കവിഞ്ഞിരുന്നു എന്നും അദ്ദേഹം പറയുന്നു.

ഇനിയും എന്നും തീയറ്ററുകൾ ഇതുപോലെ  പ്രേക്ഷകരെ കൊണ്ട്കൂ കുത്തൊഴുക്ക് ഉണ്ടാകട്ടെ എന്നും ,കൂടാതെ  പൃഥ്വിരാജിനും, ഷാജികൈലാസിനും, സുപ്രിയമേനോനും, ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കും തന്റെ നന്ദി അറിയിച്ചു  നിർമാതാവ് ആന്റോജോസഫ്. ഇന്നലെ റിലീസ് ആയ കടുവക്ക് നിരവധി പ്രേക്ഷക പ്രതികരണം ആണ് ലഭിച്ചത്. ആക്ഷനെ  പ്രാധാന്യം കൊടുക്കുന്ന ഈ ചിത്രം വളരെ നിലവാരം പുലർത്തിയെന്നും പറയുന്നു. പ്രത്യേകിച്ചു ലാഗുകൾ ഒന്നുമില്ലാതെ തന്നെ കഥ മുന്നോട്ട് പോയിരുന്നു. പൃഥ്വിരാജിന്റെ കുറുവച്ചൻ എന്ന കഥാപാത്രവും എടുത്തു പറയേണ്ട ഒരു കഥാപാത്രം ആയിരുന്നു. ബോളിവുഡ് നടൻ വിവേക് ഒബ്‌റോയിയുടെ വില്ലൻ കഥാപാത്രവും  എടുത്തുപറയേണ്ട  ഒരു വേഷം തന്നെയാണ്.