അന്യഭാഷ ചിത്രങ്ങളിലും, മലയാളത്തിലും ഒരുപോലെ തിളങ്ങി നിന്ന നടി ആയിരുന്നു ഗീത വിജയൻ. താരത്തിന്റെ ആദ്യ മലയാള സിനിമ  ‘ഇൻ ഹരിഹർ നഗർ’ആയിരുന്നു, ചിത്രത്തിലെ മായ എന്ന കഥാപാത്രത്തെ ഇന്നും മലയാളികൾ ഓർമിക്കും. അതിനും ശേഷം ചെറുതും, വലുതുമായ നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു കഴിഞ്ഞു. ഒരു സമയത്തു സിനിമയിൽ നിന്നും സീരിയൽ രംഗത്തും താരം തന്റെ കഴിവ് തെളിയിച്ചിരുന്നു.  സിനിമയിൽ എത്താൻ  തന്നെ കാരണം തനറെ ബന്ധുവായ  നടി  രേവതിയുടെ അഭിപ്രായ പ്രകാരം ആയിരുന്നു  ഗീത വിജയൻ പറയുന്നു.

ഇന്നും  അഭിനയ മേഖലയിൽ സജീവമാണ് താരം 4 ഹിന്ദി ചിത്രങ്ങളിലും ഇതിനോടകം താരം അഭിനയിച്ചു കഴിഞ്ഞു, തേന്മാവിൻ കൊമ്പത് എന്ന മലയാള സിനിമയുടെ റീമേക്കിങ് ആയ സാത് രംഗ് കീ സപ്പനെ എന്ന  ഹിന്ദി ചിത്രത്തിൽ ആയിരുന്നു താരത്തിന്റെ ഹിന്ദിയിലേക്കുള്ള തുടക്കം. തന്റെ കുടുംബജീവിതത്തെ കുറിച്ചും താരം പറയുന്നു നടനും മോഡലുമായ സതീഷ് കുമാർ ആണ് ഗീതയെ വിവാഹം കഴിച്ചത്, ഇപ്പോൾ ഇരുവരും ചെന്നയിലാണ് താമസം. തന്റെ ബാല്യകാലം അത്ര നല്ല രീതിയിൽ ആയിരുന്നില്ല അച്ഛനും, അമ്മയും മലേഷ്യയിൽ ആയിരുന്നു താമസം അമ്മയോട് അത്ര വലിയ അറ്റാച്ച് ഇല്ലായിരുന്നു കാരണം അമ്മ പട്ടാള ചിട്ട ആയിരുന്നു താരം പറയുന്നു.

തനിക്കു ചില സിനിമകളിൽ വിഷമിപ്പിക്കുന്ന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്, ഒരു പ്രൊഡക്ഷൻ കൺട്രോളിന്റെ ഇടപെടലിൽ നിന്നും തനിക്കു ഓഫർ ചെയ്യ്ത സിനിമയിൽ നിന്നും തന്നെ ഒഴിവാക്കിയെന്നും എന്നാൽ ആ സിനിമ വിജയിച്ചിരുന്നുമില്ല എന്നും താരം പറയുന്നു. ഇന്നും അഭിനയ മോഹം ഉള്ളതുകൊണ്ട് മാത്രമാണ് സിനിമയിൽ സജീവമായി തന്നെ തുടരുന്നതും ഗീതവിജയൻ പറയുന്നു.