ഒരുകാലത്തു സിനിമകളിൽ പ്രേക്ഷകർക്ക്‌ സുപരിചിതയായ നടിയാണ് ജോമോൾ.എന്ന്  സ്വന്തം ജാനകി കുട്ടി എന്ന സിനിമയിലൂടെ ആണ് ജോമോൾ സിനിമയിൽ എത്തുന്നത്. ഹരിഹരൻ ആയിരുന്നു ഈ ചിത്രത്തിന്റെ സംവിധയകാൻ. എം ഡി വാസുദേവൻ നായർ ആയിരുന്നുചിത്രത്തിന്റെ തിരക്കഥ. സിനിമ കൂടുതൽ ശ്രെധ നേടിയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയാണ് ജോമോളുടെ പഴയ ഒരു അഭിമുഖം. ജാനകി കുട്ടി എന്ന സിനിമ താൻ കോളേജിൽ പഠിക്കുന്ന സമയത്തു ആയിരുന്നു അഭിനയിച്ചത്. ആ കഥയെ പറ്റി നല്ലൊരു ധാരണ ഇല്ലാതായാണ് അഭിനയിച്ചത് താരം പറയുന്നു.


താരത്തിന്റെ വാക്കുകൾ ..കുറെ നാളുകള്‍ക്ക് ശേഷം ഹരിഹരന്‍ സാറിന്റെ ഓഫീസില്‍ നിന്ന് കോള്‍ വന്നു. ഒരു ഓഡീഷന്‍ നടക്കുന്നുണ്ട്. നിങ്ങള്‍ കാണാന്‍ വരുമോ എന്ന് ചോദിച്ചു. കോളേജ് കഴിഞ്ഞതിന് ശേഷമാണ് ഞാനും അച്ഛനും ഹരിഹരന്‍ സാറിനെ കാണാന്‍ പോയത്. എന്നാല്‍ സിനിമയെ കുറിച്ച് കൂടുതലായി ഒന്നും പറഞ്ഞില്ല. പോകാന്‍ നേരം അപ്പോള്‍ നമ്മള്‍ ചെയ്യുകയല്ലേ എന്ന് ചോദിച്ചു. എന്താ സാര്‍ എന്ന് ഞാനും. അപ്പോള്‍ പടം ചെയ്യുകയല്ലേ എന്ന് വീണ്ടും സാര്‍ ചോദിച്ചു. കോളേജ് പോകണം എന്ന് പറഞ്ഞപ്പോള്‍ ക്ലാസ് കഴിഞ്ഞ് വന്നാല്‍ മതിയെന്നാണ് അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് ആ സിനിമയിൽ അഭിനയിച്ചത്.

പുതുമുഖങ്ങളായിരുന്നു സിനിമയില്‍ അഭിനയിച്ചത്. ഞങ്ങള്‍ തന്നെയായിരുന്നു ഡബ്ബ് ചെയ്തതെന്നും ജോമോള്‍ പറയുന്നു.ഡബ് ചെയ്തപ്പോള്‍ പോലും മനസ്സിലായില്ല. പടം പുറത്ത് ഇറങ്ങിയപ്പോഴായിരുന്നു അത് മനസ്സിലായത്. അതില്‍ ഇന്നും ദുഃഖം ഉണ്ട്. ഇപ്പോളും തനിക്കു ഒരുപാടു ഇഷ്ട്ടം ഉള്ള സിനിമയാണ് എന്ന് സ്വന്തം ജാനകി കുട്ടി ജോമോൾ പറയുന്നു.