മലയാള സിനിമ പ്രേഷകരുടെ പ്രിയപ്പെട്ട നടനും, നല്ലൊരു മനസിന്റെ ഉടമയും കൂടിയാണ്  നടൻ സുരേഷ് ഗോപി. രാഷ്ട്രീയപരമായി ഒരുപാട് വിമർശനങ്ങൾ അദ്ദേഹം നേരിടുന്നുണ്ടെങ്കിലും ,ഒരു വെക്തി യെന്ന നിലയിൽ അദ്ദേഹത്തിനെ ഒരുപാട് എലാവരും സ്നേഹിക്കുന്നുണ്ട്. അതേപോലെ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാറായ മഞ്ജു വാര്യരും , സുരേഷ്‌ഗോപിയും ഒന്നിച്ചു അഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ വളരെ മികവ് പുലർത്തിയിരുന്നു.ഇരുവരും ഒന്നിച്ചു അഭിനയിച്ച ‘കളിയാട്ടം’എന്ന ചിത്രം പ്രേക്ഷക ശ്രെദ്ധ പിടിച്ചു പറ്റിയ ചിത്രം കൂടിയായിരുന്നു.ഇപ്പോൾ ആ ചിത്രത്തെ കുറിച്ച് മഞ്ജു പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത.


നടിയുടെ വാക്കുകൾ ഇങ്ങനെ.. സുരേഷേട്ടനോട് എനിക്ക് നല്ല ബഹുമാനം ആണ് ,വലിയ ഒരു മനസിന്റെ ഉടമയാണ് അദ്ദേഹം. അദ്ദേഹത്തെ കിട്ടിയ ആ കുടുംബം തീർത്തും ഭാഗ്യ൦ ഉള്ളവരാണ്. ‘കളിയാട്ടം’ എന്ന ചിത്രം അദ്ദേഹത്തിന്റെ കരിയറിൽ തന്നെ മികച്ച ചിത്രങ്ങളിൽ ഒന്നാണ്. അദ്ദേഹത്തിന്റെ അഭിനയ മികവ് തന്നെയാണ് ആ സിനിമയുടെ വിജയം. ഈ ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തിന് ഭരത് അവാർഡ് തന്നെ ലഭിച്ചിരുന്നു. അത്പോലെ ഈ ചിത്രത്തിലെ ഗാനങ്ങളും വളരെ പ്രേക്ഷക ശ്രെധ പിടിച്ചിരുന്നു.


ആ ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് എന്റെ ഏറ്റവും വലിയ ഭാഗ്യം ആണ് മഞ്ജു പറയുന്നു. തെയ്യങ്ങളുടെ നാടായ കണ്ണൂരിൽ ജനിച്ചത് കൊണ്ട് കളിയാട്ടത്തിനു വേണ്ടി എനിക്ക് പ്രത്യേകിച്ചു എനിക്കൊന്നും പറഞ്ഞു തരേണ്ടി വന്നില്ല ,ജയരാജൻ ചേട്ടനിൽ നിന്നു൦ ചിത്രത്തിന്റെ കഥ കേട്ടപ്പോൾ തന്നെ വളരെ അത്ഭുതം തോന്നി. കൂടാതെ സുരേഷേട്ടൻ ആ ചിത്രത്തിന് വേണ്ടി വൃതം വരെ നോറ്റിരുന്നു മഞ്ജു പറയുന്നു.