ജഗദീഷ്,ഉർവശി കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം ആയിരുന്നു ‘പൊന്നാര൦ തോട്ടത്തെ രാജാവ്’, ചിത്രത്തിൽ അഭിനയിച്ച മറ്റൊരു സൂപ്പർസ്റ്റാർ ആയിരുന്നു സുരേഷ് ഗോപി, അദ്ദേഹത്തിന്റെ മകൾ മരിച്ച ഇടയിലായിരുന്നു ഈ ചിത്രത്തിന്റെ ഷൂട്ടിങ്, ആ സങ്കടം മാറാൻ വേണ്ടി അദ്ദേഹത്തെ ഈ സിനിമയിൽ വേഷം ചെയ്യാൻ പ്രേരിപ്പിച്ചു, എന്നാൽ ആ ചിത്രം വലിയ പരാജയം ആയി മാറുകയും ചെയ്യ്തു ചിത്രത്തിന്റെ പ്രൊഡ്യൂസർ സേവി മനോ മാത്യു പറയുന്നു.

മകൾ നഷ്ട്ടപെട്ട വേദനയിൽ  അദ്ദേഹത്തെ ഒന്ന് കരകയറ്റാൻ വേണ്ടിയാണ് ഈ ചിത്രത്തിൽ അഭിനയിപ്പിച്ചത്, എന്നാൽ ആ ചിത്രം വലിയ പരാചയം ആയി മാറി, അതിനുണ്ടയ കാരണം വെളിപ്പെടുത്തി നിർമാതാവ്, ഈ അടുത്തിടക്ക് സുരേഷ് ഗോപിയുടെ ചിത്രങ്ങളെ കുറിച്ച് സംസാരിച്ചപ്പോളാണ് ഈ ഓർമ്മകൾ അദ്ദേഹം തുറന്നു പറഞ്ഞത്. മകൾ മരിച്ച വേദനയിൽ ആയതു കൊണ്ട് ആദ്യം ഈ ചിത്രത്തെ കുറിച്ച് സംസാരിച്ചപ്പോൾ അദ്ദേഹം മടിച്ചിരുന്നു,

പിന്നീട് ആ സിനിമ ചെയ്യാൻ അദ്ദേഹ൦ സമ്മതിച്ചു സേവ്യ മനോ മാത്യു പറയുന്നു, താനും ,രഞ്ജിത്തും ചേർന്ന്  രജപുത്ര എന്ന ഫിലിം ഡിസ്‌ട്രിബൂഷൻ  എന്ന സിനിമ നിർമാണ കമ്പിനി തുടങ്ങിയിരുന്നു. അതിലെ ആദ്യ ചിത്രം ആയിരുന്നു പൊന്നാരം തോട്ടത്തെ രാജാവ്. എന്നാൽ സിനിമ റിലീസ് ആയതിനു രണ്ടു, മൂന്ന് ദിവസം കഴിഞ്ഞു ഹർത്താലും, ബാബറിമസ്ജിദ് പൊളിക്കുന്ന വിഷയങ്ങൾ ഉണ്ടാകുകയും ചെയ്യ്തു സിനിമ ഓടാൻ പ്രയാസപ്പെട്ടിരുന്നു അതോടു ചിത്രം വലിയ പരാജയം ആയി മാരുകയും ചെയ്യ്തു. അതോടൊപ്പം പിന്നെ ചെയ്യ്ത ചിത്രവും പരാജയം ആയത്തോടു കടുത്ത  സാമ്പത്തിക പ്രതിസന്ധി എത്തുകയും കമ്പനി പൂട്ടുകയും ചെയ്യ്തു.