യാദവം എന്ന സിനിമ മുതൽ തുടങ്ങിയ സൗഹൃദം ആണ് സുരേഷ്‌ഗോപിയും, ഖുശ്‌ബുവുമായുള്ളത്. ഇപ്പോൾ ഖുശ്‌ബു സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തെ കുറിച്ച്  തുറന്നു പറയുകയാണ്. ആ ചിത്രം മുതൽ താൻ തിരുവനന്തപുരത്തു ചെന്നാൽ സുരേഷേട്ടന്റെ വീട്ടിൽ ചെന്നില്ലെങ്കിൽ തന്നെ അദ്ദേഹം കൊല്ലും നടി പറയുന്നു. അഥവാ ഞാൻ അവിടെ ചെന്നാൽ അദ്ദേഹത്തിന്റെ വീട്ടിൽ ആണ് താമസിക്കുന്നത് ഖുശ്‌ബു പറയുന്നു.

വ്യക്തിപരമായ നല്ല സൗഹൃദം ആണ് ഞങ്ങളുടെ. അദ്ദേഹത്തിന്റെ ഭാര്യ രാധികയുമായി ഞാൻ നല്ല സൗഹൃദം വളർത്തുന്നുണ്ട് താരം പറഞ്ഞു. അദ്ദേഹത്തിന്റെ മകളും എന്റെ മകളും നല്ല സുഹൃത്തുക്കളാണ്. അവർ രണ്ട് പേരും പഠിച്ചത് ലണ്ടനിൽ ആണ്. എനിക്ക് യാദവം സിനിമ ചെയ്യുമ്പോൾ മലയാള അറിയത്തില്ല എന്നാൽ അദ്ദേഹം ആയിരുന്നു മലയാളം എന്നെ പഠിപ്പിച്ചത് . അദ്ദേഹത്തിന് പെട്ടന്നാണ് ദേഷ്യം വരുന്നത്. എന്നാൽ പെട്ടന്നു തന്നെ ദേഷ്യം പോകുകയും ചെയ്യ്തു. ഹൃദയത്തിൽ നിന്നാണ് അദ്ദേഹം സംസാരിക്കുകതാരം പറയുന്നു.

തന്റെ വെെകാരികത ഒളിച്ചു വെക്കാൻ അദ്ദേഹത്തിനറിയില്ല. വളരെ സത്യസന്ധനുമാണ്, അദ്ദേഹം കുറെ വര്ഷങ്ങള്ക്കു മുൻപ് തന്നെ ചാരിറ്റബിൾ തുടങ്ങിയിരുന്നു. അനുഭൂതി എന്ന സിനിമയിൽ എനിക്കും സുരേഷേട്ടെനും ഒരു പ്രണയ ​ഗാന രം​ഗമുണ്ട്.അത് ചെയ്യുമ്പോൾ എനിക്ക് കുറച്ച് മടിയുണ്ടായിരുന്നു. പക്ഷെ സുരേഷ് സർ എന്നെ വളരെ കംഫർട്ടബിൾ ആക്കി  ഖുശ്‌ബു പറയുന്നു.