മലയാള സിനിമയിലെ ഒരുപാടു നല്ല കഥാപാത്രങ്ങളെഅവതരിപ്പിച്ച അനശ്വര നടി ആയിരുന്നു സുകുമാരി . അന്തരിച്ച താരത്തെ കുറിച്ച് ഓർമ്മകൾ പങ്കു വെച്ചുകൊണ്ട് നടൻ മുകേഷ്. സിനിമയിൽ എത്തുന്ന പുതുമുഖങ്ങളെ കുറിച്ച് സംവിധായകരായ സത്യൻ അന്തിക്കാടിനോടും, പ്രിയദര്ശനോടും സുകുമാരി പറയുന്നതിനെ കുറിച്ചും തുടർന്ന് നടന്ന സംഭവങ്ങളെ കുറിച്ചുമാണ് നടൻ മുകേഷ് പറയുന്നത്. മൈക്കിൾ ജാക്സൺന്റെ പെർഫോമൻസ് കണ്ടു മലയാള സിനിമയിലേക്ക് കൊണ്ട് വരാൻ സൺ ടിവിയിൽ വിളിച്ചു അഡ്രസ്സും നമ്പരും തിരക്കി അറിഞ്ഞതിനെ കുറിച്ചുമാണ് നടൻ മുകേഷ് പറയുന്നത്.താരത്തിന്റെ  വാക്കുകൾ ..

സംവിധായകരായ പ്രിയന്റെയും സത്യന്‍ അന്തിക്കാടിന്റെയുമൊക്കെ പടത്തിന്റെ സെറ്റില്‍ ഇരിക്കുമ്പോള്‍ ചേച്ചിയാണ് തമിഴിലെയും തെലുങ്കിലെയും ന്യൂസ് തരുന്നത്. ചേച്ചി പറയും പ്രിയാ പുതിയൊരു പെണ്‍കുട്ടി വന്നിട്ടുണ്ട് ഇപ്പൊ ബുക്ക് ചെയ്താല്‍ കൊള്ളാം അല്ലെങ്കില്‍ തമിഴന്മാരോ തെലുങ്കന്മാരോ കൊണ്ടുപോകുമേ അപ്പോള്‍ ഇവരെല്ലാം ആ പെണ്‍കുട്ടിയെ കുറിച്ചുള്ള കാര്യങ്ങള്‍ എഴുതിയെടുക്കും. ചിലപ്പോള്‍ ചേച്ചി മദ്രാസില്‍ ഒക്കെ ആയിരിക്കുമ്പോള്‍ പലരും വിളിച്ച് ചേച്ചി നമുക്ക് ഒരു ആര്‍ട്ടിസ്റ്റിനെ വേണം എന്ന് പറയും അപ്പോള്‍ ചേച്ചി അവിടെയിരുന്നു വിളിച്ച് അത് അറേഞ്ച് ചെയ്യും. ആ തരത്തിൽ ഒരുപാടു താരങ്ങളെ കുറിച്ചും ചേച്ചി പറഞ്ഞിട്ടുണ്ട്.

ഒരു ദിവസം സെറ്റിൽ ഞാൻ ഉൾപ്പെടെ എല്ലവരും ഇരിക്കുമ്പോൾ ചേച്ചി വന്നു പറഞ്ഞു ഒരുത്തൻ എത്തിയിട്ടുണ്ട് ഡാൻസെങ്കിൽ ഡാൻസ് , പാട്ടു എങ്കിൽ പാട്ട് എന്ത് നല്ല പെർഫോമൻസ് അവന്റെ പ്രോഗ്രാം ഞാൻ സൺ ടീവിയിൽ കണ്ടു. ആളെ കണ്ടിട്ട് തമിഴനോ തെലുങ്കനോ എന്നാണു തോന്നുന്നത് മലയാളി അല്ല. ഞാന്‍ രണ്ടു ഡാന്‍സ് കണ്ടു അന്തംവിട്ടിരുന്നുപോയി പ്രിയാ ഇപ്പൊ വേണമെങ്കില്‍ ബുക്ക് ചെയ്‌തോ. കേട്ടപ്പോള്‍ ആണുങ്ങള്‍ക്കൊന്നും അത്ര രസിച്ചില്ല ഇവന്‍ വന്നിട്ട് നമ്മുടെ ചാന്‍സ് പോകുമോ എന്ന ആയിരുന്നു അവരുടെ ഭാവം.