ബിഗ് സ്ക്രീനിലും, മിനി സ്ക്രീനിലും ഒരുപോലെ തിളങ്ങ നിന്ന നടിയാണ് ശ്രീവിദ്യ മുല്ലചേരി. താരം സ്റ്റാർ മാജിക്കിലൂടെ ആണ് പ്രേക്ഷക ശ്രെധ പിടിച്ചു പറ്റിയത്.തന്റെ നിഷ്കളങ്കമായ സംസാരം ആണേ ഇത്രയും പ്രേക്ഷകരെ തന്നിൽ കൂടുതൽ അടുപ്പിച്ചത്. തന്റെ അഭിനയ ആദ്യ കാലത്തു തനിക്കു നേരിട്ട് പരിഹാസത്തെ കുറിച്ചാണ് താരം പറയുന്നത്. നടി പറയുന്നത് ഇങ്ങനെ,, ഞാൻ പഠിച്ചത് കണ്ണൂർ എയര്‍കോസിസില്‍  സിനിമയുടെ  ഒഡീഷൻ നടക്കുന്നു,അന്ന് ഞാൻ ഏവിയേഷൻ കോഴ്സ് പടിക്കുകയാണ്,


സ്‌കൂള്‍കാലത്ത് മോണോ ആക്ടും കഥാപ്രസംഗവും നാടകവുമെല്ലാം കയ്യിലുണ്ടായിരുന്നു. ആ ധൈര്യത്തിന്റെ കയ്യും പിടിച്ച് വെറുതെ ശ്രമിച്ചു നോക്കി.അന്ന് സഹനടിയായി വേഷം കിട്ടിയെങ്കിലും ആ സിനിമ നടന്നില്ല. അതോടു കൂടി പലരും കളിയാക്കാൻ തുടങ്ങി. ദേ ഇറങ്ങാത്ത സിനിമയിലെ നായിക പോകുന്നു. അന്ന് തന്നെ പരിഹസിച്ചവരെയും, ചിരിച്ചവരെയും കൊണ്ട് തന്നെ കയ്യടിപ്പിക്കണം താരം പറഞ്ഞു.

ആ വാശിയാണ് താൻ ഈ നിലയിൽ  എത്താൻ കാരണം. വൈശാഖ് ഒരുക്കിയ ‘നൈറ്റ് ഡ്രൈവ്’ എന്ന ചിത്രത്തിലാണ് ശ്രീവിദ്യ അവസാനം അഭിനയിച്ചത്. ചിത്രത്തില്‍ അമ്മിണി അയ്യപ്പന്‍ എന്ന കഥാപാത്രത്തെയാണ് ശ്രീവിദ്യ അവതരിപ്പിച്ചത്. ഇതുവരെ ശ്രീവിദ്യ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായൊരു വേഷമായിരുന്നു ഇത്.