ഒരു നടി എന്ന നിലയിൽ മാത്രം അല്ല സീമ ജി നായരെ പ്രേഷകർക്കു പരിചയം ഒരു സാമൂഹിക പ്രവർത്തക യും കൂടിയാണ്. ഇപ്പോൾ താരം  സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച ഫോട്ടോക്കെതിരെ ഒരുപാട് രാഷ്ട്രീയ വിമർശനങ്ങൾ  എത്തിയിരുന്നു എന്നാൽ അതിനെതിരെ പ്രതികരിച്ചു കൊണ്ട് ആണ് രംഗപ്രവേശം ചെയ്യുന്നത്. കഴിഞ്ഞ ദിവസം റോഡിലെ വെള്ളക്കുഴിയിൽ നിന്ന് കൊണ്ടുള്ള ഫോട്ടോ ആയിരുന്നു നടി പങ്കുവെച്ചത്.


തിരുവന്തപുരം കല്ലാട്ട്മുക്ക് റോഡിലെ കുഴിയില്‍ നിന്നും ഒരു ക്ലിക്ക്.. തത്കാലം എനിക്ക് രാഷ്ടീയം ഇല്ല .അതുകൊണ്ടു ഞാന്‍ U ആണ് B ആണ് എന്ന് ആരും പറയല്ലേ പോസ്റ്റ് എഡിറ്റ് ചെയ്തു ഈ വാക്കുകള്‍ ചേര്‍ക്കുന്നു.ഒരു കാര്യം കാണുമ്പൊൾ അത് തുറന്നു പറയുന്നു അല്ലാതെ എനിക്ക് രാഷ്ട്രീയം ഇല്ല. ഒരു വെക്തി എന്ന നിലയിൽ അത് തുറന്നു പറഞ്ഞു സീമ ജി നായർ,താരത്തിന്റെ ഈ പോസ്റ്റ് സോഷ്യൽ മീഡിയിൽ വൈറൽ ആകുകയും ചെയ്യ്തു.
ഈ ഒരു കാര്യം രാഷ്ട്രീയത്തിന്റെ പേരിൽ ആയപോളെക്കും മറ്റൊരു കുറിപ്പുമായി താരം എത്തി. കഴിഞ്ഞ ദിവസം ഞാൻ ഒരു ഫോട്ടോ ഇട്ടതിന്റെ  പേരിൽ ഞാൻ നായർ ആയതു കൊണ്ട് ആ പാർട്ടി ആയിരിക്കും എന്നുള്ള രീതിയിൽ ഒരു സംസാരം വന്നു, ഞാൻ ഇന്ന പാർട്ടി ഒന്നൊന്നുമില്ല, എനിക്കെല്ലാം പാർട്ടികളും ഒരുപോലെയാണ്. ഇനിയും ഞാൻ പച്ച സാരി ആണ് ഉടത്തിരുന്നത് ഇനിയും അതിന്റെ പേരിൽ വല്ല വിമർശങ്ങളും വരുമോ, എന്തായാലും ഞാൻ ഒന്നും സീരിയസായി എടുക്കുന്നില്ല സീമ ജി നായർ പറയുന്നു.