മലയാളത്തിൽ നടനായും,വില്ലനായും, സഹനടനായും ഒരുപോലെ അഭിനയം കാഴ്ച്ച വെച്ച നടൻ സിദ്ദിഖ് പ്രണവ് മോഹൻലാലിനെ കുറിച്ചും ദുൽഖർ സൽമാനെ കുറിച്ചും പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ നേടുന്നത്. താൻ ഒരുപാടു സിനിമകളിൽ അഭിനയിച്ചിട്ടുള്ള നടന്മാരാണ് മോഹൻലാലും, മമ്മൂട്ടിയും. അതുപോലെ അവരുടെ മക്കളുടെ കൂടയും താൻ ഇപോൾ അഭിനയിച്ചു എന്നും നടൻ പറയുന്നു. പ്രണവിനും, ദുൽഖറിനും വല്ല സാമ്യം ഉണ്ടോ എന്ന് ഒരു അവതാരകൻ ഒരു അഭിമുഖ്ത്തിൽ സിദ്ദിഖിനോട് ചോദിച്ചു.
അതിനു താരം പറഞ്ഞ മറുപടി ഇരുവരും സൂപ്പർസ്റ്റാറുകളുടെ മക്കൾ എന്നതല്ലാതെ സാമ്യതകൾ വേറെ ഒന്നുമില്ല, നിങ്ങൾ കാണുന്നതുപോലെ അല്ല ഞാൻ കാണുന്ന ഈ താരപുത്രർ കൂടതെ ഈ അടുത്ത സമയത്തു ദുൽഖറിനെ ഒരു മെസ്സേജ് അയിചു സീതാറാം സിനിമ കണ്ടിട്ട് , നല്ല സിനിമ ആണെന്നും, നിന്റെ അഭിനയം നന്നയിട്ടുണ്ട് എന്നും പറഞ്ഞു ആ മെസ്സേജ് കണ്ടപ്പോൾ അവനു എന്തോ ഒരു നിധി കിട്ടിയതുപോലെ ആയിരുന്നു. ,എന്റെ ഒരു അഭിനന്ധനം അവനെ അത്ര വലുതായിരുന്നു സിദ്ദിഖ് പറയുന്നു.
ദുല്‍ഖറും, പ്രണവും എനിക്കെന്റെ മക്കളെ പോലെയാണ്. ഞാൻ ചെറുപ്പമുതൽ കാണുന്ന കുട്ടികൾ ആണ് ദുൽഖറും, പ്രണവും. അങ്ങനെയുള്ള ആ കുട്ടികൾക്ക് താൻ എന്ത് സാമ്യം ആണ് കാണേണ്ടത് , അതുപോലെ തന്നെയാണ് ലാലും, മമ്മൂക്കയും നടൻ സിദ്ദിഖ് പറയുന്നു. ഇപ്പോൾ താരത്തിന്റെ പീസ് എന്ന ചിത്രം റിലീസിനായി എത്തുകയാണ് ചിത്രത്തിൽ ഒരു പ്രധാന കഥാപാത്ര൦ ആയിട്ടാണ് സിദ്ദിഖ് അഭിനയിക്കുന്നത്.