ബിഗ്‌ബോസിലൂടെ നിരവധി ആരാധകരുള്ള മത്സരാർത്ഥി ആയിരുന്നു റിയാസ് സലിം. ഇപ്പോൾ ഒരു ഇടവേളക്കു ശേഷം ഷൈൻ ടോം ചാക്കോയെ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുന്നത്. തന്റെ ഏതു അഭിമുഖങ്ങളും വൈറൽ ആക്കാനുള്ള  കഴിവ് ഷൈനെ ഉണ്ട് എന്നാണ് റിയാസ് പറയുന്നത്. താരത്തിന്റെ ഇപ്പോളത്തെ പുതിയ ചിത്രം വിചിത്രത്തിന്റെ പ്രൊമോഷൻ വേദയിൽ ഷൈൻ കാട്ടികൂട്ടിയ  ചില പ്രവർത്തികളെ  കുറിച്ചാണ് റിയാസ് പറയുന്നത്.


സ്ത്രീകളുടെ ഇടം കൈക്കലാക്കി പുരുഷാരോപണം നടത്തുന്നത് എങ്ങനെ ത​ഗായി കണക്കാക്കപ്പെടുമെന്നാ റിയാസ് തന്റെ വീഡിയോയിൽ കൂടി പറയുന്നത്. പൊതുഇടങ്ങളിൽ ചർച്ച ചെയ്യപ്പെടേണ്ട സിനിമയിലെ സ്ത്രീകളുടെ വിഷയങ്ങൾ പറയുമ്പോൾ ഷൈൻ ഇടപെട്ട് പിന്തിരിപ്പൻ മനോഭാവം കാണിച്ച് സ്ത്രീകളെ സംസാരിക്കാൻ പോലും അനുവദിക്കുന്നിലെന്നാണ് റിയാസ് പറയുന്നത്. വിചിത്രം സിനിമയുടെ പ്രൊമോഷനിൽ അതിലെ മറ്റൊരു അഭിനേത്രിയായ ജോളി ചിറയത്തിനെ സംസാരിക്കാൻ പോലും ഷൈൻ അനുവദിച്ചില്ല റിയാസ് പറഞ്ഞു.

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ചാണ് മാധ്യമപ്രവർത്തകരിൽ ഒരാൾ നടി ജോളിയോട് ചോദിച്ചത്. എന്നാൽ ജോളിയെ മറുപടി പറയാൻ അനുവദിക്കാതെ സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും സിനിമാ മേഖലയിൽ പ്രശ്നങ്ങളുണ്ടെന്ന് ഷൈൻ ഇടയിൽ കയറി പറഞ്ഞു,ഷൈനിന്റെ ഈ രീതിയെ ആരും പ്രോത്സാഹിപ്പിക്കരുതെന്നാണ് റിയാസ് പറയുന്നത്. റിയാസിന്റെ ഈ വീഡിയോക്ക് നിരവധിപേരാണ് കമെന്റുമായി രംഗത്തു എത്തിയിരിക്കുന്നത്.