ബിഗ് സ്ക്രീനിലും, മിനി സ്ക്രീനിലും  ഒരു പോലെ തിളങ്ങി നിന്ന നടൻ ആണ് ഷാജു. ഇപ്പോൾ താരം അമൃത ടി വി യുടെ ഫണ്‍സ് അപ് ഓണ്‍ എ ടൈം  എന്നാ പ്രോഗ്രമിന്റെ വിധികർത്താക്കളിൽ ഒരാളാണ്, ഒരു മത്സരാർത്ഥി നുണ പറഞ്ഞു പ്രതിഫലിപ്പിച്ചിരുന്നു.ഇത് ഷാജു കേട്ടതിന് ശേഷം  തനിക്കു ഇങ്ങനെ ഉള്ള ഒരു അനുഭവം ഉണ്ടായി എന്നുപറയുന്നു. തന്റെ ജീവിതത്തിൽ കേട്ട ആ വലിയ നുണയെ ക്കുറിച്ച തുറന്നു പറയുകയാണ് താരം.
അങ്ങനെ ഒരു നുണ പറച്ചിൽ താൻ കേട്ടിരിക്കുന്നത് ഒരു സീരിയൽ നടനിൽ നിന്നുമാണ് എന്ന് ഷാജു പറഞ്ഞു എന്നാൽ നടന്റെ പേര് മാത്രം ഷാജു പറഞ്ഞിരുന്നില്ല. ആ  സംഭവത്തെ പറ്റി താരം പറയുന്നതിങ്ങനെ,കുറച്ചു വര്ഷങ്ങള്ക്കു മുൻപ് ഈ സീരിയൽ നടൻ തന്റെ  കുടുംബവുമൊത്തു എറണാകുളം റെയിൽവേ സ്റ്റേഷനിൽ  നിൽകുമ്പോൾ ട്രെയിനിന്റെ  എൻജിൻ ഡ്രൈവർ  ഈ നടനെ  കണ്ടു ആകെ അത്ഭുത പെട്ട് നിന്നു കാരണം ഒരു അദ്ദേഹം സീരിയൽ നടൻ  അല്ലെ ആ ഒരു രീതിയിൽ.
ഡ്രൈവർ ഈ നടനെ കണ്ടിട്ട് അവിടെ നിന്നും എഴുനേറ്റ് വന്നു നടനെ കെട്ടിപിടിച്ചു, നടന്റെ കൂടെ അയാളുടെ ഫാമിലിയും ഉണ്ട് , ഇരുവരും അങ്ങനെ സംസാരിക്കുമ്പൾനടന്റെ കയ്യിലിരുന് കുഞ്ഞു കരയുകയും, കുഞ്ഞിന് എടുത്തുകൊണ്ടു ട്രയിനിന്റെ  ഡ്രൈവർ പോകുകയും എറണാക്കുളം സൗത്തിൽ കിടന്ന ട്രയിൻ മുന്നോട്ടും, പിന്നോട്ടും ചലിപ്പിച്ചു കുഞ്ഞിന്റെ കരച്ചിൽ നിർത്തിച്ചു എന്നു൦ നടൻ പറയുന്നു, നടന്റെ ഈ  ഒരു നുണ  തന്റെ ജീവിത ത്തിലെ ഒരു വലിയ നുണ ആയി തോന്നിയെന്നും ഷാജു പറയുന്നു.