ഒരു കാലത്തു മലയാളികളുടെ സ്വപ്ന നായിക ആയിരുന്നു  നടി സീമ, ഒരു നർത്തകിയിൽ നിന്നും നായിക പദവിയിലക്കുള്ള നടിയുടെ ജൈത്രയാത്രയെ കുറിച്ച് സംവിധായകനും, എഴുത്തുകാരനുമായ  ശ്രീകുമാരൻ തമ്പി പറയുന്ന വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നതു. സീമയുടെ കുട്ടിക്കാലത്തു തന്നെ അമ്മയും, അച്ഛനും തമ്മിൽ  വേർപിരിഞിരുന്നു  അച്ഛൻ വേറെ വിവാഹിതനാകുകയും ,പിന്നീടുള്ള താരത്തിന്റെ ജീവിതം അമ്മയുടെ കൂടെ ആയിരുന്നു.

 

ശാന്തി എന്ന നർത്തകി സിനിമയിൽ എത്തിയതിനു ശേഷമാണ് സീമ ആയി മാറിയത്. മാതാപിതാക്കൾ വേർപിരിഞ്ഞ നടിക്ക് പിന്നീടെല്ലാം അമ്മ ആയിരുന്നു. ഈ മകളുടെ വളർച്ചക്ക് വേണ്ടി ആവുന്ന രീതിയിൽ ഒരുപാട് ബുദ്ധിമുട്ടുകൾ ആ അമ്മ സഹിച്ചിരുന്നു, തന്റെ സിനിമകളിലെ നൃത്തരംഗങ്ങളിൽ മറ്റു നായികമാരെക്കാൾ ഒരു ചുവടു മുന്നിൽ ആയിരുന്നു സീമഎന്ന് ശ്രീകുമാരൻ  തമ്പി പറയുന്നു. ആ സമയത്തായിരുന്നു  സീമയും, ഐ വി ശശിയും പ്രണയത്തിലാകുന്നതും ,വിവാഹം കഴിക്കുന്നതും.

തന്റെ ഒരു സിനിമയിൽ സീമയുടെ അഭിനയത്തിന് വേണ്ടി അട്വവാൻസ്‌  തുക ശശിക്ക് കൈമാറുകയും എന്നാൽ ആ സിനിമയുടെ ഷൂട്ടിംഗ് സമയം ആയപോളെക്കും സീമ ഗർഭിണിആണ് അതുകൊണ്ടു ഷൂട്ടിങ്ങിനു വരാൻ  സാധിക്കില്ല എന്നും ഐ വി ശശി പറഞ്ഞു.  താൻ  കൊടുത്ത അട്വവാൻസ്‌  തുക ശശി തിരിച്ചു തന്നെങ്കിലും താൻ അത് വാങ്ങിയില്ല എന്നും ശ്രീകുമാരൻ തമ്പി പറയുന്നു.