ബിഗ്‌ബോസ് നാലാം സീസണിലെ മത്സരാർത്ഥി ആയിരുന്നു ശാലിനി നായർ, വളരെ ചെറിയ പ്രായത്തിൽ തന്നെ വിവാഹിതായ താരം ഇപ്പോൾ തന്റെ മകനൊപ്പം കുടുംബക്കാരുടെ കൂടെ ആണ് താമസിക്കുന്നത്. ഇതിനിടയിൽ താൻ ഗുരുവായ്യൂരിൽ രണ്ട്മത വിവാഹം കഴിച്ചു എന്നുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. ഇപ്പോൾ ഈ വാർത്തക്കെതിരെ പ്രതികരിച്ചെത്തിയിരിക്കുകയാണ് ശാലിനി നായർ. ഇങ്ങനെ രണ്ടാം വിവാഹം നടത്തിയത് എന്തിനാണ് എന്നാണ്  ഒരു ആരാധകൻ  ചോദിച്ചിരിക്കുന്നത്.

ഈ  ഒരു കാര്യം പറഞ്ഞപ്പോൾ അദ്ദേഹത്തിനൊരു സമാധാനം ഉണ്ടായി കാണും. ഒരു സംശയത്തിന് ഉറപ്പിച്ച് ചോദിക്കുകയാണ്. ഹാസ്യമായി വിവാഹം നടത്തി അല്ലേന്ന്. ഞാന്‍ ഗുരുവായൂര്‍ പോയി എന്നത് ശരിയാണ്, പക്ഷേ എന്റെ വിവാഹമായിരുന്നില്ല. അമ്മയോടൊപ്പം തൊഴാന്‍ വേണ്ടിയാണ് പോയത്. അല്ലെങ്കില്‍ തന്നെ വിവാഹം രഹസ്യമാക്കേണ്ട കാര്യമെന്താണ്, വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ആരും ഇന്നേ വരെ വേറെ വിവാഹം കഴിച്ചിട്ടില്ലേ താരം പറയുന്നു.
അതോ അങ്ങനൊരു ചടങ്ങ് തെറ്റാണോ, കാഴ്ച്ചയിൽ തോന്നിയ സംശയം ഇങ്ങനെ പറഞ്ഞു പരത്തരുത്, ഞങ്ങള്‍ക്കും ജീവിതമുണ്ട്. വിവാഹ ബന്ധം വേര്‍പ്പെടുത്തിയത് കൊണ്ടും ഒരു കുഞ്ഞുള്ളത് കൊണ്ടും സമൂഹത്തില്‍ രഹസ്യക്കാരായും രണ്ടാം തരക്കാരായും കാണരുത്.ഇനിയും താൻ ഒരുവിവഹം കഴിക്കുകയാണെങ്കിൽ  എല്ലാവരെയും അറിയിച്ചു കൊണ്ട് പറയാം അല്ലാതൊരു  രഹസ്യ ബന്ധം നടത്തില്ല അതിന്റെ ആവശ്യമില്ല തനിക്കു ശാലിനി പറയുന്നു.