സിനിമ തീയറ്ററുകളിൽ ഇപ്പോൾ വലിയ വിജയവുമായി മുന്നോട്ടു കുതിക്കുകയാണ് മമ്മൂട്ടിയുടെ ‘റോഷാക്ക്’. താരം ഈ ചിത്രത്തിൽ ലുക്ക് ആന്റണി എന്ന വെത്യസ്ത കഥാപാത്രത്തിലാണ് എത്തിയിരിക്കുന്നത്. എന്നാൽ ഈ ചിത്രത്തിൽ പ്രേക്ഷകരെ മുൾമുനയിൽ നിർത്തിയ ഒരു കഥാപാത്രം ആണ് ദിലീപിന്റെ . സിനിമയുടെ അവസാനം വരെയും ഈ കഥാപാത്രം മുഖം മറച്ചാണ് എത്തിയിരിക്കുന്നത്. എന്നാൽ ഇതാരാണ് ചെയ്യ്തത് എന്നറിയാൻ പ്രേക്ഷകർ ഒരുപാടു ശ്രെമിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം മമ്മൂട്ടി ഈ വേഷം ചെയ്യ്തത് ആസിഫ് അലിയെന്ന് പറഞ്ഞിരുന്നു.
ചിത്രത്തിൽ ലാസ്റ്റ് സമയത്തെങ്കിലും ഈ താരം മുഖം മൂടി മാറ്റുമെന്നും പ്രേക്ഷകർ പ്രതീഷിച്ചിരുന്നു. എന്നാൽ അതുണ്ടായില്ല, ശരിക്കും പറഞ്ഞാൽ ഇത് ആസിഫ് അലിയോട് ചെയ്യ്ത അനീതി അല്ലെ ആരാധകർ ഒന്നടങ്കം ചോദിച്ചു.എന്നാൽ ഇപ്പോൾ അതിനുള്ള മറുപടിയുമായി മമ്മൂട്ടി എത്തിയിരിക്കുകയാണ. ആസിഫ് അലിയോട് ആരും അനീതി കാണിച്ചിട്ടില്ല ,സ്നേഹം മാത്രമേ ആ നടനോട് എല്ലവർക്കും ഉള്ളു, ഒരു സിനിമയുടെ മുതൽ കൂട്ട് എന്ന് പറയുന്നത് ഒരു നടന്റെ മുഖം ആണ്.
ആ മുഖം മറച്ച നടനെ എല്ലവരും അഭിനന്ധികുകയാണ് ചെയ്‌യേണ്ടത്, കാരണം മുഖം കാണിച്ചു അഭിനയിക്കാൻ വളരെ എളുപ്പമാണ്,എന്നാൽ മുഖം കാണിക്കാതെ അഭിനയിച്ച ആസിഫിന്റെ മനസാണ് വളരെ വലുത് നടൻ മമ്മൂട്ടി പറയുന്നു. ഒരു മനുഷ്യന്റെ എക്സപ്രസീവായ അവയവമാണ് കണ്ണ്, അത് ആസിഫ് അലിയുടെ കണ്ണുകൾ ആ സിനിമയിൽ അഭിനയിക്കുന്നുണ്ട്.ആ കണ്ണ് സൂക്ഷിച്ചു നോക്കുമ്പോൾ അറിയാം ആസിഫ് അലിയാണെന്ന്,അത്രത്തോളം ആ കണ്ണ് കൊണ്ട് ആസിഫ് അഭിനയിച്ചു മമ്മൂട്ടി പറയുന്നു.
