പി എൻ മേനോൻ സംവിധാനം ചെയ്ത് ‘ചെമ്പരത്തി’ എന്ന ചിത്രം ഇന്നും മലയാളിപ്രേക്ഷകർക്കു സുപരിചിതമായ സിനിമയാണ്. ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ ശില്പഗോപുരം തുറന്നു, കുണുക്കിട്ട കോഴികുളക്കോഴി കുന്നുംചരിവിലെ വയറ്റാട്ടി, അമ്പാടി തന്നിലൊരുണ്ണി അഞ്ജനക്കണ്ണനാമുണ്ണീ തുടങ്ങി സിനിമയിലെ ഗാനങ്ങളൊക്കെ ഇന്നും മലയാളിക്ക് പ്രിയപ്പെട്ടതാണ്, സിനിമയില്‍ ബാലചന്ദ്രന്‍ എന്ന നായക കഥാപാത്രമായി എത്തിയത് നടന്‍ മധു ആയിരുന്നു. നായിക ശാന്തയായി എത്തിയത് അന്യഭാഷ നടി റോജരമണിയായിരുന്നു. അന്ധ്രാപ്രദേശുകാരിയായ റോജ രമണി ചെമ്പരത്തിയില്‍ നായികയായി എത്തുമ്പോള്‍ വെറും പതിമൂന്ന് വയസ്സ് മാത്രമായിരുന്നു പ്രായം


ആ കഥാപാത്രത്തെപോലെ ആ നടിയേയും ആരാധകർ ഏറ്റെടുത്തു. ചെമ്പരത്തി എന്ന സിനിമക്ക് ശേഷം ചെമ്പരത്തി ശോഭ എന്നാണ് നടിയെ അറിയപ്പെട്ടത്. ചെമ്പരത്തി എന്ന ചിത്രത്തിന് മുൻപ് തന്നെ ‘പൂമ്പാറ്റ’ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചു. നടി ശ്രീദേവിയും ബാലതാരമായി ആ ചിത്രത്തിൽ ഉണ്ടായിരുന്നു. ഭക്ത പ്രഹ്‌ളാദ എന്ന തെലുങ്ക് സിനിമയില്‍ ബാലതാരമായി അഭിനയിച്ചുകൊണ്ടായിരുന്നു ചെമ്പരത്തി ശോഭന എന്ന റോജ രമണിയുടെ തുടക്കം. ആണ്‍കുട്ടിയായിട്ടായിരുന്നു ആ സിനിമയില്‍ ചെമ്പരത്തി ശോഭന എത്തിയത്. മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരവും ആ കഥാപാത്രത്തിലൂടെ നടിക്ക് ലഭിച്ചു.


ചെമ്പരത്തി എന്ന സിനിമക്ക് ശേഷം ചായം ,ദർശനം, മഴക്കാറ്, എന്നി ചിത്രങ്ങളിലും താരം അഭിനയിച്ചു. ഒറിയ ഭാഷയില്‍ നിരവധി സിനിമകളില്‍ നടിയ്‌ക്കൊപ്പം അഭിനയിച്ച ചക്രപാണിയെ ആണ് വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷം വളരെ കുറച്ച് സിനിമകളില്‍ മാത്രമാണ് ചെമ്പരത്തി ശോഭന അഭിനയിച്ചത്. പിന്നീട് അഭിനയ ജീവിതത്തോട് വിട പറയുകയും ചെയ്തു. മകന്‍ തരുണ്‍ നിരവധി തെലുങ്ക്, തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മകള്‍ അമൂല്യ ഇന്റീരിയര്‍ ഡിസൈനറാണ്.