സീരിയൽ വാർത്തകൾ
ഇന്നും താൻ താമസിക്കുന്നത് വാടക വീട്ടിൽ എനിക്ക് സ്വന്തമായി വീടില്ല തങ്കച്ചൻ!!

നിരവധി കോമഡി സ്കിറ്റുകൾ ചെയ്യ്തു പ്രേഷകരുടെ മനസിൽ ഇടം നേടിയ നടൻ ആണ് തങ്കച്ചൻ വിതുര. ഒത്തിരി ദുരിതം പേറിയാണ് താൻ ഈ നിലയിൽ എത്തിയതെന്നും താരം പറയുന്നു. ആ ദുരിതങ്ങളെ കുറിച്ച് താരം തുറന്നു പറയുകയാണ് ഇപ്പോൾ. ചെറുപ്പത്തിൽ കഴിക്കാൻ ഭക്ഷണമോ, വസ്ത്രങ്ങളോ ഒരു വീടുപോലും സ്വന്തമായി ഇല്ലായിരുന്നു. ഇന്നും തനിക്കു സ്വന്തമായി ഒരു വീടുപോലുമില്ല, ഒരു വാടക വീട്ടിൽ ആണ് കഴിയുന്നത്,
വീട്ടിലെ സാമ്പത്തികം വളരെ മോശമായിരുന്നു. സ്വന്തമായി വീട് പോലുമില്ല. അന്നും വാടക വീടായിരുന്നു. ഇന്നും അങ്ങനെ തന്നെയാണ്. വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. വീട്ടില്‍ ഏഴ് മക്കളുണ്ടായിരുന്നു. മൂന്ന് ആണുങ്ങളും നാല് പെണ്ണുങ്ങളും. അവരില്‍ ആറാമത്തെയാളാണ് ഞാന്‍. അച്ഛനും അമ്മയും സഹോദരങ്ങളുമൊക്കെ കൂലിപ്പണിക്കാരായിരുന്നു. ഇപ്പോഴും ചുറ്റുവട്ടത്തായി എല്ലാവരും താമസിക്കുന്നുണ്ട്. ഞാന്‍ മാത്രം കുറച്ച് പ്രൈവസിയ്ക്ക് വേണ്ടി മാറി വാടകയ്ക്ക് താമസിക്കുന്നു.
കുട്ടിക്കാലത്ത് ഭക്ഷണം കഴിക്കാന്‍ പോലും ബുദ്ധിമുട്ടി. അന്നത് അറിയില്ല, നമ്മള് അവിടെയും ഇവിടെയും ഓടി കളിച്ച് നടക്കുമ്പോള്‍ മാതാപിതാക്കള്‍ ഭക്ഷണം തരാനുള്ള കഷ്ടപ്പാടിലായിരിക്കും. ഇന്നാണ് ആ കഷ്ടപ്പാട് എന്താണെന്ന് മനസിലാക്കുന്നത്. താൻ പത്താം ക്ലാസ് വരെ പഠിച്ചിട്ടുള്ളു. അന്നും കലയോട് ആയിരുന്നു താല്പര്യം. അങ്ങനെ ഇന്നും ഞാൻ ഒരു കലാകാരനായി തന്നെ ജീവിക്കുന്നതിൽ അഭിമാനം ആണുള്ളത്എന്നാൽ ബുദ്ധിമുട്ടുകൾ ഒന്നും മാറിയില്ല തങ്കച്ചൻ പറയുന്നു.
സീരിയൽ വാർത്തകൾ
കുഞ്ഞു ജനിക്കുന്നതിനു മുൻപ് ദേവിക തന്റെ ആഗ്രഹം വെളിപ്പെടുത്തി എന്നാൽ വിജയ് അത് തടഞ്ഞു

ആദ്യത്തെ കൺമണിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ദേവിക നമ്പ്യാരും, വിജയ മാധവും, ഇപ്പോൾ ഇരുവരു൦ പങ്കു വെച്ച ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ദുബായിൽ നിന്നും ഒരു സഹോദരി തുല്യയായ ഒരാൾ ഒരു സമ്മാനം നല്‍കിയിരിക്കുകയാണ്. പിറ്റി ലവ് എന്ന ബ്രാന്റിന്റെ ഉടമ ആണ് ഇവരുടെ കണ്മണിക്ക് വേണ്ടിയുള്ള കുറെ കുഞ്ഞുടുപ്പുകൾ സമ്മാനമായി കൊടുത്തിരിക്കുന്നത്. തൂവെള്ള നിറത്തിലുള്ള ഓരോ കുഞ്ഞുടുപ്പുകളും ഇരുവരും വീഡിയോയിൽ കാണിക്കുന്നുണ്ട്.
എന്നാൽ ഈ വീഡിയോയിൽ ദേവിക തന്റെ ആഗ്രഹം പറയുന്നുണ്ട്, ഒരു പെണ്കുഞ്ഞു മതി എന്ന്, എന്നാൽ വിജയ് അത് തടഞ്ഞു കൊണ്ട് പറഞ്ഞു ആണായാലും, പെണ്ണായാലും കുഞ്ഞിനൊരു കുഴപ്പവുമില്ലാതെ കിട്ടിയാൽ മതിയെന്നു, അങ്ങനെയാകണം നമ്മളുടെ ആഗ്രഹം വിജയ് പറയുന്നു, അപ്പോൾ ദേവിക പറയുന്നു ഈ കുഞ്ഞുടുപ്പുകൾ കണ്ടപ്പോൾ ഒരു ആഗ്രഹം പറഞ്ഞതാ മാഷേഎന്ന്
ദേവിക അഭിനയിച്ചിരുന്ന രാക്കുയിൽ എന്ന പരമ്പരയിൽ ഒരു ഗാനം ആലപിക്കാനായി വന്നപ്പോഴാണ് നേരത്തെ പരിചയക്കാരായിരുന്ന ദേവികയും ഭർത്താവ് വിജയിയും അടുത്ത സുഹൃത്തുക്കളായി മാറിയത്. വിജയുടെ ഒരു സുഹൃത്തിന്റെ ആൽബത്തിൽ അഭിനയിക്കാനെത്തിയ കാലം മുതലുള്ള പരിചയമായിരുന്നു ഇവരുടേത്. കോവിഡിന്റെ സമയത്താണ് ഇവരുടെ സൗഹൃദം കൂടുതൽ വലുതാകുന്നത്.അങ്ങനെയാണ് വിവാഹത്തിൽ കലാശിച്ചതും.
- സിനിമ വാർത്തകൾ4 days ago
വേർപിരിയൽ സത്യാവസ്ഥ തുറന്നു പറഞ്ഞു ഭാമയുടെ ഭർത്താവ്..
- സിനിമ വാർത്തകൾ4 days ago
“മാളികപ്പുറം” എന്ന ചിത്രത്തിനെ കുറിച്ച് നടി സ്വാസിക പങ്കു വെച്ച കുറിപ്പ് ഇങ്ങനെ….
- സീരിയൽ വാർത്തകൾ5 days ago
ഇരട്ടയുടെ ട്രെയ്ലർ ഇറങ്ങി
- സിനിമ വാർത്തകൾ5 days ago
ഞാൻ ചൂടാകുന്ന സമയത്തു നിവിൻ തിരിഞ്ഞു നില്കും പക്ഷെ എന്താ അങ്ങനെ എന്ന് മനസിലാകില്ല വിനീത് ശ്രീനിവാസൻ
- സിനിമ വാർത്തകൾ3 days ago
ഗർഭിണി ആണെന്നു കരുതി നൃത്തം ഉപേഷിക്കാൻ കഴിയില്ല ഷംന കാസിം
- ഫോട്ടോഷൂട്ട്5 days ago
“നൂർൽ” നിന്നുള്ള എന്റെ പ്രിയപ്പെട്ട വസ്ത്രം
- ഫോട്ടോഷൂട്ട്5 days ago
ബിക്കിനിയിൽ അഹാന കൃഷ്ണ അമ്പരന്ന് ആരാധകർ