സ്ത്രീധനം എന്ന സീരിയലിലെ ചാള മേരി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് മോളി കണ്ണമാലി അഭിനയ രംഗത്തേക്ക് എത്തുന്നത്. ഒരു സമയത്തു അസുഖവും ദാര്ദ്ര്യവും കൊണ്ട് കുറെയേറെ ബുദ്ധിമുട്ടിയിരുന്നു. പിന്നീട് നാട്ടുകാരുടെ സഹായം കൊണ്ടാണ് നടി ജീവിതത്തിലേക്ക് തിരിച്ചു വന്നത്. ഇപ്പോൾ അതിനെ കുറിച്ച് തുറന്നു പറയുകയാണ് താരം. ഇഷ്ടംപോലെ വർക്ക് ഉള്ള സമയത്തു ആയിരുന്നു എനിക്ക് നെഞ്ചത്തു വേദന അനുഭവപ്പെട്ടത്. അറ്റാക്ക് ആയിരുന്നു 28 ദിവസം ഐ സി യു വിൽ കിടന്നു.
അപ്പോഴേക്കും കടങ്ങളായി. മമ്മൂട്ടി സർ പറഞ്ഞു ഓപ്പറേഷൻ ചെയ്യാമെന്ന്. ഓപ്പറേഷൻ ചെയ്താൽ കിടക്കാനുള്ള മുറി വേറെ എടുക്കണം. അതിനുള്ള കപ്പാസിറ്റി എനിക്ക് ഉണ്ടായിരുന്നില്ല. എന്റെ വീട്ടിൽ ഒമ്പത് പേരാണ്. അഞ്ച് പേരക്കുട്ടികളും രണ്ട് മക്കളും രണ്ട് മരുമക്കളും. നാട്ടുകാരുടെ സഹായം കൊണ്ട് ഓപ്പറേഷൻ ചെയ്യാതെ ചികിത്സ നടത്തി,എന്നാൽ വീണ്ടും അറ്റാക്ക് ഉണ്ടായി താൻ തട്ടിപോകുമെന്നു വരെ പറഞ്ഞിരുന്നു. അന്ന് മമ്മൂട്ടി 50000 രൂപ ആന്റോ ജോസഫ് വഴി തന്നുവിട്ടു, എനിക്ക് മമ്മൂട്ടി അല്ല വീട് വെച്ച് തന്നത്.
എന്തിനാണ് ഇങ്ങനെ മാധ്യമക്കാർ വളച്ചൊടിക്കുന്നത് എന്ന് എനിക്കറിയില്ല, എന്നാൽ മമ്മൂട്ടി വീട് വെച്ചെന്നുള്ള വാർത്ത തെറ്റാണു. പ്രളയത്തിൽ പോയതാണ് എന്റെ മകന്റെ വീട്, ഇന്നും എന്റെ കുഞ്ഞു ആ വെള്ളത്തിൽ കിടക്കുന്നത് കണ്ടാൽ എനിക്ക് കരച്ചിൽ വരും. എന്തൊക്കെയാണ് ഈ മാധ്യമങ്ങൾ പറയുന്നത് അത് വിശ്വസിക്കാൻ കുറെ ആളുകളും, എനിക്ക് വീട് വെച്ചുതന്നത് കെ വി തോമസ് സാറാണ് , മോളി പറയുന്നു.