അടുത്തിടെ പോലീസുകാരിൽ നിന്നും ഉണ്ടായ മോശ സംഭവത്തെ കുറിച്ച് അർച്ചന കവി പരാതിപെട്ടിരുന്നു. എന്നാൽ ഇപ്പോൾ താരം പറയുന്നു എല്ലാം പോലീസുകാരും അങ്ങനെയല്ല,ചില പോലീസുകാർക്ക് മനുഷ്യത്വ൦ ഉണ്ടെന്നു. തനിക്കു കോവിഡ്  വന്നപ്പോൾ ഒരു പോലീസുകാരൻ കാണിച്ച മര്യാദയെ കുറിച്ചാണ് അർച്ചന വെളിപ്പെടുത്തുന്നത്. ഞാൻ മാസ്ക് വെച്ചിരുന്നു അതുകൊണ്ടു അവർക്കു അറിയില്ല ഞാൻ ഒരു നടിയാണെന്നു. എന്നാൽ ഞാൻ എന്നെ പരിചയപ്പെടുത്താൻ പോയതുമില്ല.


ചോദ്യങ്ങൾ ചോദിക്കുന്നത് എനിക്ക് തെറ്റായി തോന്നിയിട്ടില്ല. അത് അവരുടെ ജോലിയാണ്. പക്ഷെ പൊലീസിലാണ് നമ്മൾക്ക് സുരക്ഷിതത്വം തോന്നേണ്ടതുണ്ട്. ചോദിച്ച രീതി ആണ് എനിക്ക് ഇഷ്ടപെടാതിരുന്നത്,കോവിഡ് വന്ന സമയത്തു ഫോർട്ട് കൊച്ചിയിൽ നിന്ന ഒരു പോലീസുകാരൻ എന്നോട് വിളിച്ചു ചോദിക്കുമായരുന്നു  ചോറ് കഴിച്ചോ, ഒറ്റക്കാണോ സത്യത്തിൽ അദ്ദേഹത്തിന്റെ ആ ചോദ്യം കേട്ട് ഞാൻ കരഞ്ഞുപോയി, എന്നോട് ഇങ്ങനെ ചോദിക്കുന്നത് എന്റെ അമ്മ മാത്രമാണ് എന്നാൽ ഇദ്ദേഹത്തിന്റെ ഈ ചോദ്യങ്ങൾ എന്റെ മനസിന്‌ വല്ലാതെ കീഴ്പെടുത്തിയിരുന്നു അർച്ചന പറയുന്നു.

സിനിമയിലേക്ക് ആരോടും അവസരം ചോദിച്ചിട്ടില്ല. സീരിയൽ വന്നപ്പോൾ ചെയ്തു. സീരിയലിന്റെ പ്രേക്ഷകർ വേറെയാണ്. സിനിമ കാണുന്ന പ്രായക്കാരല്ല സീരിയൽ കാണുന്നതെന്നും അർച്ചന കവി പറഞ്ഞു,റാണി രാജ എന്ന സീരിയലിൽ ആണ് അർ‌ച്ചന കവി അഭിനയിക്കുന്നത്.