സുബ്ബലക്ഷ്മി അമ്മ എന്ന പേര് കേട്ടാൽ ആദ്യം മലയാളിപ്രേക്ഷകർക്കു മനസിൽ വരുന്ന ചിത്രം കല്യാണരാമനിലെ  മുത്തശ്ശിയാണ്. ഒരു അഭിനേത്രിയെക്കാൾ  കൂടുതൽ താരം ഒരു സംഗീതയഞയും, നർത്തകിയും കൂടിയാണ്. നിരവധി ചിത്രങ്ങളിൽ മുത്തശ്ശി ആയി അഭിനയിച്ച താരത്തിന്  മലയാള സിനിമയുടെ മുത്തശ്ശി എന്നാണ് നാമകരണം ചെയ്യ്തിരിക്കുന്നത്. ഇപ്പോൾ താരം  തന്റെ ജീവിതത്തിലെ യാധനകളെ കുറിച്ച് തുറന്നുപറയുകയാണ്. തന്റെ കുട്ടികാലം തനിക്കു വളരെ  സങ്കടകാരമായ കാര്യങ്ങൾ ആണ് നൽകിയത് സുബ്ബലക്ഷ്മി പറയുന്നു.

കുട്ടിക്കാലത്തു തന്നെ തന്റെ ‘അമ്മ മരിച്ചു,അന്ന് മുതൽ ഒരുപാടു കഷ്ടപ്പടുകൾ അനുഭവിച്ചിരുന്നു. അമ്മ മരിച്ചതിനു ശേഷം ഞാനും എന്റെ സഹോദരങ്ങൾ ഒറ്റപ്പെട്ട അവസ്ഥ ആയി, ആരും സഹായിക്കാൻ ഉണ്ടായില്ല. അച്ഛൻ നല്ല പൊസിഷനിൽ ഉള്ള ആളായിരുന്നു അത്കൊണ്ട് തന്നെ നല്ലൊരു കുടുംബത്തിൽ ആയിരുന്നു തന്റെ ജനന൦. തന്റെ 28 മാത്ത്  വയസിൽ ആയിരുന്നു തന്റെ വിവാഹം, ഒരുപാടു കഷ്ടതകൾക്കിടയിൽ ആയിരുന്നു തന്റെ വിവാഹവും നടന്നത്  താരം പറയുന്നു.

തന്റെ വിവാഹത്തിന് മുൻപ് താനും തന്റെ സഹോദരങ്ങളും അച്ഛന്റെ ചേച്ചിയുടെ കൂടെ ആയിരുന്നു താമസം, അമ്മ മരിച്ചതിനു ശേഷം അച്ഛൻ ആകെ തകർന്നു പോയി. അച്ഛന്റെ സഹോദരിക്ക് കുട്ടികൾ ഇല്ലായിരുന്നു, എങ്കിലും എന്നെയും എന്റെ സഹോദരികളെ നോക്കുന്നത് ഒരു സാമൂഹിക പ്രവർത്തനം പോലെ ആയിരുന്നു. അവർക്കു ഒരു ബുദ്ധിമുട്ടുപോലെ ആയിരുന്നു കാര്യങ്ങൾ എന്തായലും ഞാനും എന്റെ സഹോദരങ്ങളും എല്ലാം സഹിച്ചു ജീവിച്ചു ,പിന്നീട് എന്റെ വിവാഹം ആയിരുന്നു ഒരു ആശ്വാസം ആയതു സുബ്ബലക്ഷ്മി പറയുന്നു.