ജിത്തു ജോസഫ് ഒരുക്കിയ മോഹൻലാൽ ചിത്രം ‘ട്വൽത് മാൻ’തീയറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം ആണ് ലഭിക്കുന്നത്. ഈ ചിത്രത്തിന് ശേഷം ഇപ്പോൾ മോഹൻലാൽ, തൃഷ എന്നി താരങ്ങൾ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് ‘റാം’. ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഒരുപാടു നാളുകളായി നീണ്ടുപോകുകയായിരുന്നു. മോഹൻലാലിന്റെ ദൃശ്യം2 എന്ന ചിത്ര൦ റിലീസ് ആകുന്നതിനു മുൻപ് തന്നെ റിലീസ് ആകേണ്ട ചിത്രം ആയിരുന്നു റാം. ജിത്തുജോസഫ്, മോഹൻ ലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന റാം തീയറ്ററുകളിൽ എത്തുന്നതിനായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.


ചിത്രത്തിന്റെ ചിത്രീകരണം ഭാഗിക ഭാഗവും കേരളത്തിൽ നടന്നു കഴിഞ്ഞു ഇനിയും വിദേശ ചിത്രീകരണത്തിനുള്ള തായറെടുപ്പിലാണന്നു റിപോർട്ടുകൾ പറയുന്നു. മോഹൻലാൽ സംവിധാനം ചെയ്യ്ത ‘ബറോസി’ന്റെ ചിത്രീകരണത്തിന് ശേഷം മാത്രമേ വിദേശ ഷൂട്ടിങ്ങിനായി താരം ജോയിന്റ് ചെയ്യുകയുള്ളൂ. ചിത്രത്തിന്റെ ചിത്രീകരണം ജൂലൈ പകുതിയോട് ആരംഭിക്കും. ഇപ്പോൾ ചിത്രത്തിന്റെ ചിത്രീകരണത്തിനായി ജിത്തു ജോസഫുംഅണിയറപ്രവർത്തകരും ലണ്ടനിലാണ് ഉള്ളത്. പല അഭിമുഖങ്ങളിലും ജിത്തു ജോസഫ് പറഞ്ഞിരുന്നു റാം എന്ന ചിത്രം ഒരു ഹോളിവുഡ് സ്റ്റെയിലിലുള്ള ആക്‌ഷൻ ചിത്രം ആയിരിക്കുമെന്നു,അതിനു വേണ്ടി പുറത്തു നിന്നുള്ള സ്റ്റണ്ട് മാസ്റ്റേഴ്സിനെയാണ് നോക്കുന്നത്എന്നും പറഞ്ഞിരുന്നു.


തികഞ്ഞ മാസ്സ് എന്റർടൈനിംഗ് ചിത്രം ആയിരിക്കും ‘റാം’. ചിത്രത്തിന്റെ ചിത്രീകരണം പുനരാരംഭം തികച്ചും ആവേശം കൊള്ളിച്ചിട്ടുണ്ട് പ്രേക്ഷകരെ. കെയ്‌റോ, ധനുഷ്‌കോടി, ഡൽഹി,കൊളംബോ, ചെന്നൈ, ലണ്ടൻ എന്നിവിടങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും ചിത്രത്തിന്റെ അണിയറപ്രവര്തകര് പറയുന്നു.