മലയാള സിനിമകളിൽ വലിയ ഹിറ്റ് ചിത്രം ആയിരുന്നു മോഹൻലാൽ നായകനായ പുലി മുരുകൻ. ചിത്രം വൈശാഖ് സംവിധാനം ചെയ്തു ഉദയകൃഷണ രചിച്ച ആദ്യ നൂറു കോടി ഗ്രോസ് നേടിയതാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്നുള്ള വാർത്തകൾ നേരത്തെ സോഷ്യൽ മീഡിയിൽ വന്നിരുന്നു. എന്നാൽ ഇപ്പോൾ അതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ വൈശാഖ്.

പുലിമുരുകന്റെ രണ്ടാം ഭാഗത്തെ പറ്റി ആലോചിച്ചിട്ടില്ല എന്നാണ് വൈശാഖ് പറയുന്നത്. സംവിധായകനെന്ന നിലയില്‍ താനോ അതുപോലെ തിരക്കഥാകൃത്തോ അതിനെ പറ്റി ആലോചിച്ചിട്ടില്ലെന്നും അത് ഒരു വണ്‍ ടൈം വണ്ടര്‍ ആയി ചെയ്ത സിനിമയാണെന്നും വൈശാഖ് വിശദീകരിക്കുന്നു. അതിനെ കുറിച്ചൊരു ചർച്ച നടത്തിയിട്ടില്ല എന്നും സംവിധയകാൻ പറയുന്നു. അതുപോലെ മമ്മൂട്ടി നായകനയാ പോക്കിരി രാജ , മധുര രാജ എന്നി സിനിമകൾക്കു ശേഷം ചിത്രത്തിന്റെ മൂന്നാം ഭാഗമായ മിനിസ്റ്റർ രാജയും പ്ളാൻ ചെയ്യ്തിട്ടുള്ള ഒരു ചിത്രം അല്ലെന്നു വൈശാഖ് പറയുന്നു.

മധുര രാജ സിനിമ അവസാനിക്കുന്ന സമയത്തു ഒരു മിനിസ്റ്റർ രാജ എന്നൊരു കാർഡ് കാണിച്ചത് ചിത്രത്തിന് ഒരു തുടർച്ച ഉണ്ടാകും എന്നുള്ള ഒരു സാദ്ധ്യതയെ സൂചിപ്പിച്ചതേയുള്ളു എന്നും അങ്ങനെ ഒരു മൂന്നാം ഭാഗം ഇപ്പോൾ ചിന്തിക്കുന്നു പോലുമില്ല എന്നും വൈശാഖ് പറയുന്നു. മമ്മുക്കയെ വെച്ച് ഇനി ചെയ്യാൻ പോകുന്നത് അമേരിക്കയിൽ ഷൂട്ട് ചെയ്യുന്ന ന്യൂയോർക്ക് എന്ന ചിത്രമാണെന്നും വൈശാഖ് പറഞ്ഞു. കോവിഡ് കാരണം നിന്ന് പോയ ആ പ്രൊജക്റ്റ് എല്ലാം ശരിയാവുന്ന ഏതെങ്കിലും സമയത്തു ഓൺ ആവുമായിരിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഇനിയും വൈശാഖിന്റെ അടുത്ത മോഹൻലാൽ ഹിറ്റ് ചിത്രം മോൺസ്റ്റർ ആണ് റിലീസ് ആകാനുള്ളത് .