ബിഗ്‌ബോസിലൂടെ നിരവധി  ആരാധകരെ ഏറ്റെടുത്തിട്ടുള്ള  ഒരു  മത്സരാര്ഥിയാണ് റോബിൻ രാധ കൃഷ്ണൻ. ഇപ്പോൾ താരം ഒരു ,സിനിമയിൽ അഭിനയിക്കാൻ തയ്യാറാകുകയാണ്. ഇപോൾ റോബിനെ കുറിച്ച് നടി മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകൾ ഇതാണ്. മലയാള സിനിമയിൽ ഇനിയത്തെ സൂപ്പർ സ്റ്റാർ റോബിൻ ആയിരിക്കും എന്നാണ്  നടി പറയുന്നത്. കൂടാതെ റോബിനെ ചേർത്ത് നിർത്തുകയും, അനുഗ്രഹിക്കുകയും ചെയ്യ്തിരുന്നു.


മികച്ച റിയാലിറ്റി ഷോ എന്റർടെയ്നർക്കുള്ള രാജ നാരായൺ ജി പുരസ്‌കാരം റോബിന്‍ രാധാകൃഷ്ണന് ലഭിച്ചിരുന്നു. ഈ പുരസ്കാരം ഏറ്റുവാങ്ങാനായി എത്തിയപ്പോഴാണ് റോബിൻ മല്ലികാ സുകുമാരനെ കണ്ടുമുട്ടിയത് ,ഇപ്പോൾ സോഷ്യൽ മീഡിയിൽ ഈ ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്. തനിക്കു  ഒരുപാടു ഇൻസ്‌പിരിഷൻ തന്ന നടൻ ആണ് പൃഥ്വിരാജ് റോബിൻ പറയുന്നു. അദ്ദേഹം പറയുന്നത് പോലെ ജീവിതത്തിൽ എന്തെല്ലാം നേടിയെടുക്കണം അതെല്ലാം നേടിയെടുക്കണം എന്നാണ് തന്റെ ആഗ്രഹവും റോബിൻ പറയുന്നു. അതുകൊണ്ടു തന്നെ അദ്ദേഹത്തെ എനിക്ക് കണ്ടു പഠിച്ചേ മതിയാകൂ.
ആരാധകരുടെ പിന്തുണ ഒന്ന് കൊണ്ട് മാത്രമാണ് തനിക്കു ഇങ്ങനൊരു അവാർഡ് ലഭിക്കാൻ കാരണം. ഞാൻ തോറ്റുപോകുമെന്നു ആഗ്രഹിച്ചവർക്കും  ഞാൻ എന്റെ ഈ അവാർഡ് പങ്കുവെക്കുകയാണ്. റോബിൻ പുരസ്‌കാരം വാങ്ങിച്ചതിനു ശേഷം പറഞ്ഞു. അതുപോലെ താൻ നിർമിക്കുന്ന ചിത്രത്തിന്റെ പ്രഖായ്പനവും റോബിൻ നടത്തി. ഞാൻ ഇപ്പോൾ ഡിആർആർ ഫിൽമി പ്രൊഡക്ഷൻസ് എന്നൊരു ഫിലിം പ്രൊഡക്ഷൻ കമ്പനി തുടങ്ങി,അതിൽ ഞാൻ ചിത്രത്തിന്റെ പേര് രജിസ്റ്റർ ചെയ്യ്തിട്ടുണ്ട്. വളരെ സിംപിൾ ആയിട്ടുള്ള ഒരു ചിത്രമാണ് ഇത്, ഇതിലും നായിക് ആരതി പൊടി ആണ് റോബിൻ പറയുന്നു.