മലയാള സിനിമക്ക് നിരവധി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ ആണ് സിബി മലയിൽ, അദ്ദേഹം ഇപ്പോൾ  ഒരു അഭിമുഖ്ത്തിൽ പറഞ്ഞ ചില കാര്യങ്ങൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. തന്നോട് ഇന്നും ഒരു തെറ്റിദ്ധാരണയുടെ പേരിൽ പൃഥ്വിരാജിനെ നേരിയ ഒരു പിണക്കം ഉണ്ട്. പൃഥ്വിരാജ് ആദ്യമായ അഭിനയിച്ച ‘നന്ദനം’ എന്ന ചിത്രത്തിന്റെ ഒരു പാട്ട് ഷൂട്ട്  ചെയ്യുന്നതിനായി രഞ്ജിത്ത് എന്നെ വിളിക്കുകയുണ്ടായി, കാർമുകിൽ വർണ്ണൻ എന്ന ഗാനം അങ്ങനെയാണ് ഷൂട്ട് ചെയ്യ്തത് സിബി മലയിൽ പറയുന്നു.

ആ  ഒരു ചിത്രത്തോട് നല്ല രീതിയിലുണ്ടായ ഞങ്ങളുടെ ബന്ധത്തിന് ഒരു ചെറിയ വിള്ളലുണ്ടായി അതിനു കാരണം ‘അമൃതം’ എന്ന ചിത്രത്തിൽ ജയറാമിന്റെ സഹോദരനായി അഭിനയിക്കാൻ പൃഥ്വിരാജിനെ ആയിരുന്നു വിളിച്ചത് എന്നാൽ  പിന്നീട്  നിർമാതാക്കൾ  പറഞ്ഞു ഈ ചിത്രത്തിന് വേണ്ടി പൃഥ്വിരാജ് ചോദിക്കുന്ന  തുക കൂടുതൽ ആണ് , ആ കാര്യം അവർ എന്നോട് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു  അതിനു എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല അതെല്ലാം നിങ്ങൾ തീരുമാനിക്കുക.

നിങ്ങളുടെ ബഡ്ജറ്റിന്റെ കാര്യം അദ്ദേഹത്തിനോട് പറയുക അത് അംഗീകരിക്കുന്നുണ്ടെങ്കിൽ അങ്ങനെ ചെയ്യുക അല്ലെങ്കിൽ മറ്റെന്തെങ്കിലും ഓപ്‌ഷൻ നോക്കുക എന്നാൽ പിന്നീട് അവർ ആ ചിത്രത്തിലെ ജയറാമിന്റെ സഹോദരനായി അരുൺ  അഭിനയിക്കുന്നത്, എന്നാൽ അതിനു ശേഷം പൃഥ്വിരാജ് തെറ്റി ധരിച്ചിരിക്കുകയാണ്  ഞാൻ കാരണം ആണ് ആ ചിത്രത്തിൽ തന്റെ വേഷം പോയെന്നുള്ളത്  എന്നാൽ അത് ശരിക്കും ഒരു തെറ്റിദ്ധാരണ തന്നെയാണ് സിബി മലയിൽ പറയുന്നു.