Connect with us

സിനിമ വാർത്തകൾ

അനീതി കണ്ടാൽ ഞാൻ എതിർക്കും  ശരിക്കും ഞാനൊരു പകുതി നങ്ങേലി കയാദു!!

Published

on

മലയാള സിനിമയിലെ  ഒരു മുതൽ കൂട്ട് എന്ന് പറയാവുന്ന  വിനയൻ ചിത്രം ആണ് ‘പത്തൊന്പതാം നൂറ്റാണ്ട് ‘. ഇപ്പോൾ ചിത്രത്തിലെ നങ്ങേലി എന്ന കഥാപാത്രത്തെ കുറിച്ച് പറയുകയാണ് കയാദു ലോഹർ. താഴ്ന്ന ജാതിയിൽ പെട്ട നങ്ങേലി  സ്ത്രീ ശക്തിയുടെ ഒരു പ്രതീകം തന്നെയായിരുന്നു. കന്നഡയിൽ പ്രാവീണ്യം തെളിയിച്ച ഒരു നായിക തന്നെയാണ് കയാദു ലോഹര്. ശരിക്കും പറഞ്ഞാൽ പത്തൊൻപതാം നൂറ്റാണ്ട് എന്ന സെറ്റ്  തനിക്കൊരു പരിശീലന കളരി തന്നെയായിരുന്നു കയാദു പറയുന്നു.

ഈ ചിത്രത്തിൽ താൻ പറഞ്ഞ മലയാളം ഒന്നും തനിക്കു മനസിലായില്ല, എനിക്ക് ചുറ്റുമുള്ളവർ പറയുന്നവർ എനിക്കൊന്നും മനസിലാകുന്നില്ലായിരുന്നു, ശരിക്കും തല ചുറ്റുന്ന പോലെ തോന്നിയിരുന്നു താരം പറയുന്നു. മലയാളം ശരിക്കും അപരിചിതമായ ഭാഷ തന്നെയാണ്, ഈ സെറ്റിൽ നിന്നും എനിക്കും പഠിക്കാൻ ഒരുപാട് അവസരം കിട്ടിയിരുന്നു നടി പറയുന്നു. എന്റെ സംഭാഷണങ്ങൾ ഞാൻ മംഗ്ളീഷിൽ പകർത്തും അത് പിന്നീട കന്നഡയിലേക്ക് വിവർത്തനം ചെയ്‌യും അതുകൊണ്ടു  ഞാൻ എന്ത് ഡയലോഗാണ് അടുത്തത് പറയുന്നതെന്ന്‌ എനിക്ക് നല്ല ബോദ്യമുണ്ടായിരുന്നു കയാദു പറയുന്നു.

ഏതൊരു നടിയും ആഗ്രഹിക്കുന്ന ഒരു കഥാപാത്രം ആണ് നങ്ങേലിയുടെ. നങ്ങേലിയിൽ എന്നെ ആകർഷിച്ചത് അവൾ എത്ര ശക്തയും ധൈര്യമുള്ളവളുമാണ് എന്നതാണ്‌ . സ്ത്രീകൾക്കു നേരെയുള്ള അതിക്രമങ്ങളും ചൂഷണവും ഒന്നും കണ്ടുനിൽക്കാൻ എനിക്കാകില്ല , ഞാനും ശരിക്കും പറഞ്ഞാൽ പകുതി നങ്ങേലി തന്നെയാണ് കയാദു ലോഹർ പറയുന്നു. നങ്ങേലിയായി അഭിനയിക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്, വിനയൻ സാറിനോട് ഞാൻ എന്നും കടപ്പെട്ടിരിക്കും താരം പറഞ്ഞു.

 

Advertisement

സിനിമ വാർത്തകൾ

മലേഷ്യയിൽ എത്തി ഭാഷ അറിയാതെ ബുദ്ധിമുട്ടി വിധുപ്രതാപും രഞ്ജിനി ജോസും !!!

Published

on

ഗായകരുടെ ഇടയിലുള്ള സൗഹൃദം എല്ലാവര്ക്കും അറിയാവുന്നതാണ്. പ്രത്യേകിച്ച്  വിധു   പ്രതാപും റിമി ടോമിയും സിത്താരയും രഞ്ജിനി ജോസും എല്ലാവരും അടങ്ങുന്ന ആ സൗഹൃദത്തെ പറ്റി  മലയാളികൾക്ക് നന്നായി അറിയാം.  മഴവിൽ മനോരമ യിൽ നടക്കുന്ന റിയാലിറ്റി ഷോ യിൽ ജഡ്‌ജസായി വിധുവും റിമിയും ചേർന്നു പറയുന്ന കൗണ്ടറുകളുടെ ഷോർട്സുകൾ എല്ലാം തന്നെ യൂട്യൂബിൽ ഹിറ്റാണ്.

ഇപ്പോൾ ഒരു പരിപാടിക്കായി മലേഷ്യയിൽ എത്തിയ വിധുവും  രഞ്ജിനിയും ഭാഷയറിയാതെ ബുദ്ധിമുട്ടുന്ന വീഡിയോ ആണ് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. മലേഷ്യയിലുള്ള ഒരു റെസ്റ്റോറന്റിൽ ഫുഡ് ഓർഡർ ചെയ്യുകയാണ് വിധു പ്രതാപും രഞ്ജിനി ജോസും. എന്നാൽ ഭാഷ അറിയാത്തതുകൊണ്ട് തന്നെ ഫുഡ് ഓർഡർ ചെയ്യാനും അതിന്റെ അളവ് പറയാനും രണ്ട്  പേരും നന്നായിട്ട് പ്രയാസപ്പെടുന്നുണ്ട്. അല്ലെങ്കിലും അന്യ ദേശങ്ങളിൽ പോയാൽ ഇങ്ങനെ ഒരു അനുഭവം ഇല്ലാത്തവർ ചുരുക്കമായിരിക്കും. കൂടെ ആരെങ്കിലും കൂടി ഇല്ലെങ്കിൽ പിന്നെ പറയുകയും വേണ്ടല്ലേ??

അറിഞ്ഞൂടാ’ന്ന് ഈ മറുതയോട് ആരെങ്കിലുമൊന്ന് പറഞ്ഞു കൊടുക്കെടാ! എന്ന ക്യാപ്ഷ്യനോടുകൂടിയാണ് ഈ  ഒരു വീഡിയോ വിധുപ്രതാപിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ  പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭാര്യ ദീപ്തി വിധു പ്രതാപ് തന്നെയാണ് ഈ ഒരു വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്.

Continue Reading

Latest News

Trending