മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട മെഗാസ്റ്റാർ ആണ് മമ്മൂട്ടി.നടനെ തുടക്കകാലത്തു ഒരുപാടു വേദനകൾ നിറഞ്ഞ അനുഭവം ഉണ്ടായി.പ്രമുഖ ടെലിവിഷന്‍ ജേണലിസ്റ്റ് കരണ്‍ ഥാപ്പര്‍ ബിബിസിക്ക് വേണ്ടി വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയ അഭിമുഖത്തില്‍ വേദനിപ്പിച്ചവരെ കുറിച്ച് മമ്മൂട്ടി വികാരാധീനനായി സംസാരിക്കുന്നുണ്ട്, ഇപ്പോൾ താരം തന്റെ അഭിനയ കാലം അര നൂറ്റാണ്ടു പൂർത്തീകരിച്ചപ്പോൾ വീണ്ടും ആ അനുഭവം തുറന്നു പറയുകയാണ് എന്റെ സിനിമയിലെ തുടക്കം എൺപതുകളിൽ ആയിരുന്നു,.


ആ കാലം എനിക്ക് വളരെ മോശം കാലഘട്ടം ആയിരുന്നു ആ സമയത്തു ഒരിക്കലും ഒരു തിരിച്ചു വരവ് എനിക്കുണ്ടകുമെന്നു ഒരിക്കലും ചിന്തിച്ചിരുന്നില്ല താരം പറയുന്നു. ഒരുപാടു വേദനകൾ ഉണ്ടയിട്ടുണ്ട് ,ഇപ്പോള് അതിനെകുറിച്ചോർക്കുമ്പോൾ വളരെ സന്തോഷം തോന്നുമെങ്കിലും ആ സമയത്തു എന്റെ അനുഭവം വളരെ വേദനകരമായിരുന്നു. ഒരു നടനെന്ന നിലയില്‍ ആളുകള്‍ എന്നെ തരംതാഴ്ത്തി. പക്ഷേ, എനിക്ക് പുനര്‍ജന്മം ഉണ്ടായി.


എല്ലാം അവസാനിച്ചു എന്ന് തോന്നിയ സമയത്തു എനിക്ക് ഒരു നല്ല ജനന൦ സംഭവിച്ചു. എല്ലാം നഷ്ടപ്പെട്ടെന്ന് തോന്നിയ സമയത്ത് സിനിമ വിട്ട് മറ്റെന്തെങ്കിലും ചെയ്താലോ എന്നുവരെ ചിന്തിച്ചിട്ടുണ്ട്.എല്ലാം നഷ്ട്ടപ്പെടുന്ന സമയത്തു ആരായാലും ഒരു ഉയർത്തെഴുനേറ്റു വരുമല്ലോ താരം പറയുന്നു.