കുടുംബ വിളക്കിലെ  പ്രതീഷ് എന്ന  നൂബിൻ  ജോണിയെ പ്രേഷകർക്കെല്ലാം പരിചയം ആണ്, കഴിഞ്ഞ ദിവസം ആയിരുന്നു  താരം വിവാഹിതനായത്, വധുവിന് കുറിച്ച് താരം ഇപ്പോളാണ് ഇങ്ങനെ ഒരു സർപ്രൈസ് പുറത്തു വിടുന്നത്, തന്റെ പ്രിയതമയും ഒരു അഭിനേത്രി ആണ്, ബിന്നി എലിസബത്തു ആണ് നൂബിന്റെ പ്രിയതമ. ഇപ്പോൾ ബിന്നി അഭിനയിച്ച  ആ  സിനിമയെ കുറിച്ച് നൂബിൻ പറയുകയാണ്.

ഇരുവരുടയും വിവാഹദിവസം  വധുവിനെ കണ്ട സമയ൦ മുതൽ ആരാധകർ ചോദിക്കുന്നുണ്ട്  എവിടെയോ മുഖ പരിചയമുള്ള പെൺകുട്ടി, ഇപ്പോൾ ആ സസ്പെൻസ് നൂബിന് തന്റെ യു ടുബ് വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുകയാണ്, മമ്മൂട്ടി നായകനായ തോപ്പിൽ ജോപ്പൻ എന്ന ചിത്രത്തിൽ  ജോപ്പൻ സ്നേഹിക്കുന്ന ആനി എന്ന പെൺകുട്ടി ആയി അഭിനയിച്ചിരിക്കുന്നത് ബിന്നി ആണ്. തോപ്പിൽ ജോപ്പൻ എന്ന ചിത്രം തന്നെ ജോപ്പന്റെയും, ആനിയുടയും സ്നേഹം ആയിരുന്നു കാണിക്കുന്നത് .ഇതോടു ബിന്നിക്ക് നിരവധി ആശംസകൾ ആണ് ആരാധകർ നൽകിയിരിക്കുന്നത്.


എന്തായാലും ഭര്‍ത്താവിനൊപ്പം ബിന്നിയ്ക്കും അഭിനയത്തിലേക്ക് ഇറങ്ങുന്നത് നല്ലതാണെന്നും അതിലൊരു ഭാവിയുണ്ടെന്നും ആരാധകര്‍ ചൂണ്ടി കാണിക്കുന്നു.സ്‌കൂളില്‍ പഠിക്കുന്ന കാലം മുതലേ പ്രണയത്തിലായവരാണ് നൂബിനും ബിന്നിയും. വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ ഒരിക്കലും വധു ആരാണെന്നോ അവളുടെ മുഖം പോലും പുറത്ത് കാണിക്കാന്‍ താരം ശ്രമിച്ചില്ല.  ഇടുക്കിയിൽ വെച്ചായിരുന്നു ഇരുവരുടയും വിവാഹം.