Connect with us

സിനിമ വാർത്തകൾ

ഇന്ദിരാഗാന്ധിയുടെ മേക്ക്ഓവറിൽ  മഞ്ജു വാര്യർ, സ്വാതന്ത്ര്യദിനാശംസയായി  വെള്ളിക്ക പട്ടണം പോസ്റ്റർ!!

Published

on

സൗബിൻ ഷഹീർ, മഞ്ജു വാര്യർ  മല്സരിച്ചഭിനയിച്ച ചിത്രം ആണ് ‘വെള്ളരി പട്ടണം ‘. ചിത്രത്തിൽ ഇന്ദിരാഗാന്ധിയുടെ മേക്കേഓവറിൽ  ഞെട്ടിച്ചു നടി മഞ്ജുവാര്യർ, ഭാരതീയ ജനതക്ക് സ്വാതന്ത്ര്യം ലഭിച്ച ഇന്നേ ദിവസം തന്നെയാണ് സ്വാതന്ത്ര്യ ദിനാശംസയുമായി വെള്ളരി പ്പട്ടണം എന്ന  ചിത്രത്തിന്റെ പോസ്റ്റർ സോഷ്യൽ മീഡിയിൽ തരംഗം ആകുന്നതു. സെപ്റ്റംബറിൽ ഈ ചിത്രം  റിലീസിനെത്തുമെന്നും  പോസ്റ്ററിലൂടെ തന്നെ അണിയറപ്രവര്തകർ പങ്കു വെക്കുന്നു. രാഷ്ട്ര്യയം  പറയാൻ സ്വാതന്ത്ര്യം കിട്ടിയിട്ട് 75 വര്ഷം എന്നത് തന്നെയാണ് പോസ്റ്ററിൽ പങ്കു വെച്ച വാചകങ്ങളും

ഈ ചിത്രം കുടുംബപശ്ചാത്തലത്തിലുള്ള  രാഷ്ട്ര്യയ കഥ   തന്നെയാണ് പറയുന്നതും. മുൻപ് പുറത്തിറങ്ങിയ ടീസറുകളും അത് തന്നെയായിരുന്നു സൂചിപ്പിച്ചതും. എന്നാൽ ഇതിനു മുൻപ് തന്നെ കങ്കണ  ‘എമർജൻസി ‘എന്ന ചിത്രത്തിൽ ഇന്ദിരാഗാന്തയുടെ മേക്കേഓവറിൽ എത്തിയിരുന്നു, ആ പോസ്റ്റർ സോഷ്യൽ മീഡിയിൽ എല്ലാം തന്നെ വൈറൽ ആയിരുന്നു, എന്നാൽ ഇപ്പോൾ മഞ്ജു വെള്ളിരിപട്ടണത്തിൽ ഇന്ദിരാഗാന്ധിയുടെ വേഷത്തിൽ എത്തിയത്  പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ്.

കങ്കണയെക്കാൾ  ഇന്ദിരാഗാന്ധിയുടെ രൂപസാദൃശ്യം മഞ്ജുവിനെ ആണ് എന്നുള്ള സോഷ്യൽ മീഡിയയിൽ വരുന്ന കമെന്റുകൾ. ഈ ചിത്രത്തിൽ മഞ്ജുവിനെ ഇങ്ങനെ ഒരു  വേഷം ഉണ്ടാകാനുള്ള കാരണം തിരക്കുകയാണ് പ്രേക്ഷകർ ഇപ്പോള് , എന്തെങ്കിലു  സസ്പെൻസ്  ഉണ്ടാകും എന്നാണ് നിഗമനം. മഞ്ജുവാരിയര്‍ക്കും സൗബിന്‍ ഷാഹിറിനും പുറമേ സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, മാലപർവതി, വീണ നായർ, കോട്ടയം രമേശ്  തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. മാധ്യമ പ്രവർത്തകനായ ശരത് കൃഷ്ണയും, സംവിധയകാൻ മഹേഷ് വെട്ടിയാരും ചേർന്നാണ് ചിത്രത്തിന്റെ  രചന നിർവഹിച്ചിരിക്കുന്നത്.

 

സിനിമ വാർത്തകൾ

വർഷങ്ങൾക്കു  ശേഷം വീണ്ടും ‘ഈ പറക്കും തളിക ‘ദിലീപ്, നിത്യദാസ്  ചിത്രങ്ങൾ വൈറൽ!!

Published

on

ഇപ്പോൾ ടെലിവിഷൻ, സിനിമ താരങ്ങളുടെ കുടുംബ ജീവിതത്തെ ആസ്പദമാക്കി സീ കേരളത്തിൽ ‘ഞാനും എന്റെ ആളും  ‘ എന്ന ഷോ ഇപ്പോൾ കുടുമ്ബപ്രേഷകർക്കു പ്രിയങ്കരമായി മാറുകയാണ്. ഇതിന്റെ പ്രമോഷൻ തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞിരുന്നു. പാഷാണം ഷാജിയും മുതല്‍ നടി യമുന റാണിയും ഭര്‍ത്താവും വരെ നിരവധി താരങ്ങളാണ് കുടുംബസമേതം പരിപാടിയില്‍ പങ്കെടുക്കുന്നത്.ഇപ്പോൾ നടൻ ദിലീപും ഈ ഷോയുടെ ഉത്ഘാടനത്തിനെത്തിയിരിക്കുകയാണ്. താരം ഒരു മാസ് എൻട്രിയോടയാണ്  വേദിയിൽ എത്തിയതും.
ഹൃദയമുള്ള ആള്‍ക്കാര്‍ക്ക് ഫീല്‍ ചെയ്യുന്ന നെഞ്ചിലേറ്റുന്ന ഒരു ജനപ്രിയ പരിപാടിയായിരിക്കും ഇതെന്നാണ് ദിലീപ് പറയുന്നത്.ജോണി ആന്റണി ആണ് ഈ ഷോയുടെ വിധികർത്താവായി എത്തുന്നത്. ഒപ്പം നടി നിത്യ ദാസും പരിപാടിയിലേക്ക് വിധികര്‍ത്താവായി എത്തുന്നുണ്ടെന്നുള്ള പ്രത്യേകതയുമുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം പറക്കും തളികയിലെ നായകനും നായികയും ഒരുമിച്ച് വേദിയിലേക്ക് എത്തുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.ഇതോടെ പറക്കും തളികയ്ക്ക് രണ്ടാം ഭാഗമുണ്ടാവുമോ എന്ന ചോദ്യവും ഉയര്‍ന്ന് വന്നിരിക്കുകയാണ്. ദിലീപും നിത്യ ദാസും ഒരുമിച്ച് വേദിയില്‍ നൃത്തം അവതരിപ്പിച്ചിരുന്നു.
ഈ ഡാൻസിനിടയിൽ ഒരു പടക്ക ശബ്ദം കേട്ടിട്ട് ദിലീപ് ഞെട്ടിത്തരിക്കുകയും , തന്നെ ആരോ വെടി വെച്ചതായിരിക്കും എന്നും തോന്നിയെന്നും താരം പറയുന്നു. തികച്ചു വത്യസ്ഥതയാർന്ന  ഒരു ഹാസ്യ പരുപാടി തന്നെയാണ് ഇതെന്നു പ്രേഷകർക്കു പറയാൻ കഴിയുന്നു . ഒക്ടോബർ 8 മുതൽ ഈ ഷോയ്ക്ക് ആരംഭം കുറിക്കുകയാണ് .ഇത് എല്ലാം ശനിയും,ഞായറുമാണ് സംപ്രേഷണം ചെയ്യുന്നത്.

Continue Reading

Latest News

Trending