നിരവധി കഥാപാത്രങ്ങൾ സിനിമയിൽ ചെയ്യ്തു പ്രേഷകരുടെ മനസിൽ ഇന്നും ജീവിക്കുന്ന  നടൻ ആണ് നെടുമുടി വേണു. ഇനിയും തിരശീലയിൽ തെളിയാത്ത ആ മഹാനടൻ മരിച്ചിട്ടു ഇന്ന് ഒരു വര്ഷം ആകുകയാണ്. അദ്ദേഹത്തിന്റെ നഷ്ട്ടം മലയാളസിനിമയിലെ വലിയ ഒരു നഷ്ട്ടം തന്നയെയാണ്. ഇപ്പോഴിത അദ്ദേഹത്തിന്റെ ചരമ വാർഷികത്തിൽ ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് എത്തിയിരിക്കുകയാണ് നടനും തിരക്കഥാകൃത്തുമെല്ലാമായ മുരളി ​ഗോപി.

ഓർമയുടെ നടനാവിന്യാസം എന്ന തലക്കെട്ടോടെയാണ് മുരളി ഗോപി  സോഷ്യൽ മീഡിയിൽ പങ്കുവെച്ചത്, നെടുമുടിക്കും അച്ഛൻ മുരളി ​ഗോപിക്കുമൊപ്പമുള്ള ഒരു ചിത്രവും മുരളി ​ഗോപി പങ്കുവെച്ചിട്ടുണ്ട്,മുമ്പ് പലവട്ടം ഞാൻ അച്ഛനോടൊപ്പം കണ്ട ആ മെലിഞ്ഞ താടിക്കാരൻ നെടുമുടി വേണുവായിരുന്നു. പിന്നീട് പല തവണ ഞാൻ അദ്ദേഹത്തെ കണ്ടു,അഭ്രപാളികളിൽ എന്ന് മിന്നിത്തിളങ്ങുന്ന ഒരു നടൻ തന്നെയായിരുന്നു അദ്ദേഹം മുരളി ഗോപി പറയുന്നു. എന്നിരുന്നാലും സംഗീതവും താളവും എങ്ങനെ പ്രകൃതിയിൽ നിന്ന് നേരിട്ട് ഒഴുകി ഒരു നടന്റെ സ്വത്വത്തിൽ വിലയിക്കുന്നു എന്ന് ശൈശവദിശയിൽ തന്നെ കണ്ണാൽ കാണാൻ ഭാഗ്യം ലഭിച്ച ഒരാളായി ഞാൻ എന്നെ കരുതുന്നു.
ശരിക്കും പറഞ്ഞാൽ നല്ല നടന് വൈഭവക്കാർ തന്നെ ആയിരുന്നു വേണു അങ്കിളും , അച്ഛനും. വേണു അങ്കിൾ മരിച്ചപ്പോൾ ഞാൻ കാണാൻ പോയിരുന്നില്ല, ആ വലിയ നടന്റെ മൃതുദേഹം കാണാനുള്ള ശക്തി പോലും എനിക്കില്ലായിരുന്നു , ചലനമായിരിക്കണം എനിക്ക് ഇഷ്ടനടന്മാർ അവശേഷിപ്പിച്ച് പോകുന്ന ഓർമ്മ. അതൊരു ശാഠ്യമാണ്. ഓർമ്മയിലെന്നും ആ താടിക്കാരൻ മതി മുരളി ഗോപി പറയുന്നു ഒട്ടനവധി നടന്മാർ നെടുമുടി വേണു എന്ന അതുല്യ പ്രതിഭയെ പറ്റി പറഞ്ഞിരുന്നു.