Connect with us

സിനിമ വാർത്തകൾ

അമൃതയും, നവ്യയും തമ്മിലുള്ള ഈ സ്നേഹത്തിനു കാരണം തിരക്കി ആരാധകർ ഒപ്പം  വിമർശനവും!!

Published

on

സോഷ്യൽമീഡിയിലും, ആരാധകരിലും നിറഞ്ഞു നിന്ന വാർത്തയായിരുന്നു അമൃതയും, ഗോപി സുന്ദറുമായുള്ള   പ്രണയ വിവാഹം. ഇന്നും ഇവരെ പിന്തുടർന്നു കൊണ്ട് സോഷ്യൽമീഡിയ പിന്നാലെ തന്നെയുണ്ട്. ഇത്രയധികം വിമർശനങ്ങൾ ഉണ്ടായിട്ടും ഇരുവരും തങ്ങളുടെ പ്രണയം കൊണ്ട് ഹൃദയം നിറക്കുകയാണ് ഇപ്പോളും. ഇരുവരെയും മാത്രമല്ല വിമർശിക്കുന്നത് അവർക്ക് സപ്പോർട്ട് ചെയ്യുന്നവരെയും വിമർശിക്കുന്നുണ്ട് ഇപ്പോൾ അങ്ങനെ ഒരു കഥയാണ്‌ എത്തുന്നത്. നടി നവ്യ നായർക്ക് എതിരെയാണ് ആരധകർ ഇപ്പോൾ രംഗത്തു എത്തുന്നതും.

നടി നവ്യ നായരെ ചേർത്തുപിടിച്ചു നിൽക്കുന്ന ഒരു ചിത്രം അമൃത തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കു വെച്ചിരുന്നു. ഈ ചിത്രം ആണ് ഇപ്പോൾ വിമർശനങ്ങൾക്കെതിരെ എത്തിയിരിക്കുന്നത്. നിരവധി ആരാധകരുള്ള നായികയാണ് നവ്യ നായർ. ഇഷ്ട്ടം എന്ന ചിത്രത്തിലൂടെ ആയിരുന്നു നവ്യ സിനിമ ഇന്ടസ്ട്രിയിലേക്കു എത്തുന്നത്. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ച നടി വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടുമാറുകയും നീണ്ട വര്ഷങ്ങള്ക്കു ശേഷം ‘ഒരുത്തി’എന്ന ചിത്രത്തിലൂടെ തിരിച്ചു വരുകയും  ചെയ്യ്തിരുന്നു. നവ്യയുടെ ചിത്രം ശരിക്കും പ്രേഷകപ്രതികരണം ലഭിക്കുകയും ചെയ്യ്തിരുന്നു. എന്നാൽ ഇപ്പോൾ അമൃതയുടെ കൂടെ നിൽക്കുന്ന നവ്യയുടെ  ചിത്രം കണ്ടു, നടിയുടെ ആരാധകർ പോലും ഇപ്പോൾ വിമർശിച്ചു എത്തിയിരിക്കുകയാണ്. ചിത്രം കണ്ടിട്ട് ഇതുവേണ്ടായിരുന്നു, ഇങ്ങനെ ഒരു ചിത്രം പ്രതീഷിച്ചിരുന്നില്ല എന്നും, എന്താണ് ഇങ്ങനെ ഒരു ചിത്രം ഇങ്ങനെ ഒരുപാട് കമെന്റുകൾ ആണ് ആരാധകകർ നൽകുന്നതും. എന്നാൽ വിമർശനങ്ങൾ അമൃതയോ, നവ്യയോ ഉൾക്കൊള്ളുന്നതുമില്ല.

Advertisement

സിനിമ വാർത്തകൾ

എസ് എസ് ഫൈയിംസിന്റെ ലെസ്ബിയൻ ചിത്രമായ ഹോളി വുണ്ടിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി…..

Published

on

By

ലെസ്ബിയൻ പ്രണയ ചിത്രമായ “ഹോളിവുണ്ട്” ചിത്രത്തിന്റെ ട്രയ്ലർ പുറത്തിറങ്ങി . ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങൾ ആയി എത്തുന്നത് ജാനകി സുധീർ , സാബുപ്രൗദീൻ, അമൃതസുരേഷ് എന്നിവർ ആണ്.എന്നാൽ ചിത്രത്തിന് നിരവധി വിവാതങ്ങൾ ഒക്കെ ഉണ്ടായിട്ടുമുണ്ട് അതിൽ നിന്നെല്ലാം മറികടന്നു അവസാനം ചിത്രത്തിന്റെ ഒ.ടി.ടി കഴിഞ്ഞ ദിവസം ഓഗസ്റ്റ് 5 ന് പുറത്തിറങ്ങിരിക്കുകയാണ്.ചിത്രത്തിന്റെ സംവിധാനം അശോക് ആര്‍ നാഥ് ആണ് ചെയിതിരിക്കുന്നത്.

ബാല്യം മുതൽ പ്രണയിക്കുന്ന രണ്ടു പെൺകുട്ടികൾ വർഷങ്ങൾക്കു ശേഷം വീണ്ടും കണ്ടുമുട്ടുമ്പോൾ ഉണ്ടാകുന്ന വൈകാരിക മുഹൂർത്തങ്ങളിലൂടെ മുന്നേറുന്ന ഹോളി വൂണ്ട്, ‌‌അതിതീവ്രമായ പ്രണയത്തിന് ലിംഗവ്യത്യാസം തടസ്സമല്ലെന്ന് ഓർമപ്പെടുത്തുന്നു. അത്തരം മുഹൂർത്തങ്ങളുടെ വൈകാരികത ഒട്ടും ചോർന്നുപോകാതെ, പച്ചയായ ആവിഷ്ക്കരണത്തിലൂടെ, റിയലിസത്തിൽ ഊന്നിയുള്ള കഥ പറച്ചിലാണ് ചിത്രത്തിന്റേത്.

പോള്‍ വിക്ലിഫ് തിരക്കഥ ഒരുക്കിയ ചിത്രത്തിന് ഉണ്ണി മടവൂരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. മരക്കാർ അറബികടലിന്റെ സിംഹം എന്ന സിനിമയുടെ സംഗീതം ഒരുക്കിയ റോണി റാഫേലാണ് ഈ ചിത്രത്തിന്റെ സംഗീതവും ഒരുക്കിട്ടുള്ളത്. എഡിറ്റിങ്: വിപിൻ മണ്ണൂർ, പ്രൊഡക്‌ഷൻ കൺട്രോളർ: ജയശീലൻ സദാനന്ദൻ, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ: ജിനി സുധാകരൻ, കല: അഭിലാഷ് നെടുങ്കണ്ടം, ചമയം: ലാൽ കരമന, കോസ്റ്റ്യൂംസ്: അബ്ദുൽ വാഹിദ്, അസോഷ്യേറ്റ് ഡയറക്ടർ: അരുൺ പ്രഭാകർ, ഇഫക്ട്സ്: ജുബിൻ മുംബെ, സൗണ്ട് ഡിസൈൻസ്: ശങ്കർദാസ്, സ്റ്റിൽസ്: വിജയ് ലിയോ, പി.ആർ.ഓ: നിയാസ് നൗഷാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Continue Reading

Latest News

Trending