മലയാള സിനിമയിൽ അച്ഛൻ ശ്രീനിവാസന്റെ അതെ പാത പിന്തുടർന്ന് എത്തിയ താരമാണ് വിനീത് ശീനിവാസൻ. തന്റെ ചിത്രത്തിൽ എല്ലാം തന്നെ നന്മ ഉണ്ടെന്നാണ് പൊതുവെ ഒരു പറച്ചിൽ എന്നാൽ   ‘മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ് ‘എന്ന ചിത്രത്തിന് ശേഷം ഇനിയും അത് മാറിക്കൊള്ളുമെന്നാണ് വിനീത് പറയുന്നത്.  എന്റെ സിനിമയിൽ എല്ലാ ഒരു നന്മ ഉണ്ടെന്നു പറഞ്ഞവരെല്ലാം ഇനിയും ഈ സിനിമ കണ്ടു കഴിയുമ്പോൾ ആ ഒരു സംസാരം ഇല്ലാതായിക്കോളും.

താൻ ഇതുവരെയും ചെയ്യ്ത ചിത്രങ്ങളിൽ തികച്ചു വത്യസ്തയാർന്ന ഒരു കഥാപാത്രം തന്നെയാണ് ഈ ചിത്രത്തിൽ കാഴ്ച്ച വെച്ചത്. ഒരു സ്വാർത്ഥമോഹിയായ ഒരു കഥാപാത്രം ആണ് ഇതിലെ അട്വ . മുകുന്ദനുണ്ണി. ഇനിയും പ്രേക്ഷകർ ചിത്രം കണ്ടിട്ട് അവരുടെ പ്രതികരണം എന്താണ് എന്നുള്ള കാത്തിരിപ്പിലാണ് താനെന്നു  വിനീത് ശ്രീനിവാസൻ പറയുന്നു. ശരിക്കും പറഞ്ഞാൽ നല്ല പേടിയുണ്ട് എന്നാണ് വിനീത് പറയുന്നത്.

ഒരു അട്വകേറ്റ്  ആയിട്ടാണ് വിനീത് ഈ ചിത്രത്തിൽ എത്തുന്നത്. സ്വാർത്ഥനായ ഒരു കേസില്ല വക്കീൽ ആയിട്ടാണ് മുകുന്ദനുണ്ണി എന്ന  വിനീത് കഥാപാത്രം എത്തുന്നത്. വിമൽ ഗോപാലകൃഷ്ണൻ ആണ് ചിത്രത്തിന്റെ തിരക്കഥയും, സംവിധാനവും ഒരുക്കിയിരിക്കുന്നത്. ചിത്രം നവംബര് 11  നെ തീയറ്ററുകളിൽ എത്തും. ചിത്രത്തിന്റെ പ്രമോഷൻ പോസ്റ്ററുകൾക്ക്  നിരവധി വിമർശനങ്ങൾ നേരിടേണ്ടി വരുകയും ചെയ്യ്തിരുന്നു. ചിത്രത്തിന്റെ പ്രൊമോഷൻ കൊച്ചിയിൽ വന്നതിന്റെ  ഭാഗമായാണ്  വിനീത്  ഈ കാര്യങ്ങൾ തുറന്നു പറയുന്നത്.