ഒരു കാലത്തു മലയാളികളുടെ പ്രിയപെട്ട നടിമാരിൽ  ഒരാൾ ആയിരുന്നു ജോമോൾ. ഇപ്പോൾ താരത്തിന്റെ ഒരു പുതിയ അഭിമുഖം ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. തനിക്കു തന്റെ പഴയ സിനിമകൾ  കാണാൻ താല്പര്യമില്ലായിരുന്നു,  തന്റെ സിനിമകൾ ഒന്നും മക്കളെയെയും കാണിച്ചിട്ടില്ല, എന്നാൽ താൻ അറിയാതെ അവർ എന്റെ  സിനിമകൾ കണ്ടിട്ടുണ്ട്. അവർ എന്റെ സിനിമ കാരണം അവരുടെ സ്കൂളിലെ സുഹൃത്തുക്കൾ പറഞ്ഞിട്ടാണ് നടി പറയുന്നു.

എനിക്ക് എന്റെ പഴയ സിനിമകൾ കാണുമ്പോൾ ഒരു രസവും തോന്നാറില്ല, ആ സിനിമകൾ കാണുമ്പോൾ തന്നെ എനിക്ക് പുച്ഛം തോന്നിയിട്ടുണ്ട്. ഇപ്പോൾ ഞാൻ എന്റെ സിനിമ കാണുമ്പോൾ എനിക്ക് തന്നെ തോന്നാറുണ്ട് ഞാൻ എന്തൊക്കെയാണ് അതിൽ കാണിച്ചു കൂട്ടിയിരിക്കുന്നത്, അതുപോലെ തന്നെയാണ് ഇന്ന് ഒരു ഇന്റർവ്യൂ നടന്നു കഴിഞ്ഞാൽ നാളെ അത് കാണുമ്പോൾ കുറച്ചും കൂടി നന്നാക്കാം എന്ന് തോന്നിയിട്ടുണ്ട് ജോമോൾ പറയുന്നു.

തനിക്കു വന്ന സിനിമകൾ എല്ലാം താനെ ഭാഗ്യം കൊണ്ടാണ് മികവാർന്നത്. ഞാൻ പല പരുപാടികളും  കാണുമ്പോൾ എനിക്ക് തോന്നിയിട്ടുണ്ട് നമ്മളെക്കാൾ എത്രയോ ടാലന്റ് ആയിട്ടുള്ളവർ ഉണ്ടന്ന് ജോമോൾ പറയുന്നു,  എന്ന് സ്വന്തം ജാനികിക്കുട്ടി എന്ന ചിത്രത്തിലൂടെ ആയിരുന്നു ജോമോൾ സിനിമയിൽ എത്തിയത്, പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ച താരം വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും മാറി കുടുംബജീവിതവുമായി മുന്നോട്ട് പോകുകയായിരുന്നു. എന്നാൽ 2017 ൽ കെയർ ഫുൾ എന്ന ചിത്രത്തിലൂടെ ഒരു തിരിച്ചു വരവ് നടത്തുകയും ചെയ്യ്തു.