‘മോൺസ്റ്റർ’ എന്ന സിനിമയുടെ  പ്രഖ്യാപനത്തിനു ശേഷം എല്ലാവരും ചോദിക്കുന്ന ഒരേ ഒരു ചോദ്യമാണ് ‘പുലിമുരുകനെ’ക്കാൾ മികച്ചതാണോ മോൺസ്റ്റർ. എന്നാൽ ഈ ചോദ്യത്തിന് ഒരു പ്രസക്തിയുമില്ല എന്നാണ് സംവിധയകാൻ വൈശാഖ് പറയുന്നത്. പുലിമുരുകനുമായി ഒരുതരത്തിലും സാമ്യമില്ലാത്ത ചിത്രമാണ് മോൺസ്റ്ററെന്ന് സംവിധായകൻ വൈശാഖ്,പുലിമുരുകൻ കൃത്യമായ മാസ് കമേഴ്സ്യൽ ഫോർമുലയിൽ ചെയ്ത സിനിമയാണെന്നും മോൺസ്റ്റർ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ വിഭാഗത്തിൽപ്പെടുന്നതാണെന്നും വൈശാഖ് പറയുന്നു.
വേറൊരു പ്ലാനിൽ ചെയ്യ്ത ചിത്രം ആണ് മോൺസ്റ്റർ അതുകൊണ്ടു തന്നെ പുലിമുരുകനിൽ നിന്നും വളരെ വത്യസം ഉണ്ടാകും, ഒരു കൊമേഴ്‌സ്യൽ ഫോർമുലയിൽ ആണ് പുലിമുരുകൻ ചെയ്യ്തത് എന്നാൽ മോൺസ്റ്റർ നാച്ചുറൽ വിഭാഗത്തിൽ ചെയ്യ്ത ചിത്രമാണ്. ത്രില്ലറുകൾ പല തരത്തിലുണ്ട്. ഡാർക്ക് ത്രില്ലർ സ്വഭാവമല്ല, ഇൻവെസ്റ്റിഗേറ്റിവ് ത്രില്ലർ എന്ന് പറയപെടാം. അടുത്തതെന്തെന്ന ആകാംക്ഷയോടെ പ്രേക്ഷകന് ഈ ചിത്രം ആസ്വദിക്കാം. എന്റർടെയ്ൻമെന്റിന് പ്രാധാന്യമുള്ള  ട്രീട്മെന്റാണ് മോൺസ്റ്ററിൽ പരീശിച്ചിട്ടുള്ളത് വിശാഖ്  പറയുന്നു.
വളരെ വത്യസ്തമായ ഒര് ചിത്രമാണ് ഇത്, ഇതിന്റെ തിരക്കഥ തന്നെ ഞാനും, ഉദയകൃഷ്ണയും എങ്ങും സഞ്ചരിക്കാത്ത,അനുഭവിക്കാത്ത രീതിയിലുള്ള തിരകഥ ആണ് തെരെഞ്ഞെടുത്തത് വൈശാഖ് പറയുന്നു, ഈ ചിത്രം ഞാൻ എടുക്കാൻ കാരണം ഇതിന്റെ പ്രമേയം തന്നെയാണ്. സാധാരണ സിനിമയിൽ കാണുന്നതുപോലെ വേഗത്തിലുള്ള കഥപറച്ചിലല്ല മോൺസ്റ്ററിന്റേത്,ഈ പ്രമേയത്തിന്റെ വത്യസം കൊണ്ട് തന്നെയാണ് ഞാൻ ഉൾപ്പെടയുള്ള അണിയറപ്രവര്തകര് ഈ ചിത്രം  ചെയ്യ്തത് വൈശാഖ്‌ പറയുന്നു.