മലയാളസിനിമ ലോകത്തു നിരവധി ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്യ്ത സംവിധായകൻ ആണ് വിജി തമ്പി, അങ്ങനെ ഉള്ള ഒരു ഹിറ്റ് ചിത്രം ആയിരുന്നു ‘കുടുംബകോടതി’. ഈ ചിത്രം നിർമിച്ചത് വി എസ്  സുരേഷ് ആയിരുന്നു. ഒരു അച്ഛന്റെയും, രണ്ടു ആൺമക്കളുടെയും ജീവിതത്തിൽ കടന്നു പോകുന്ന കുറച്ചു പ്രേശ്നങ്ങൾ ആയിരുന്നു ചിത്രത്തിന്റെ പ്രമേയം. ഇന്നസെന്റ്, ദിലീപ്, അശോകൻ , കല്പന, ജഗതി, മോഹിനി, തുടങ്ങിയഅഭിനേതാക്കൾ  ആയിരുന്നു ചിത്രത്തിൽ അഭിനയിച്ചത്. ഈ ചിത്രത്തിന്റെ ചിത്രീകരണ വേളയിൽ കുറച്ചു രസകരമായ സംഭവങ്ങളെ കുറിച്ചാണ് ചിത്രത്തിന്റെ നിർമാതാവ് പറയുന്നത്.

ചെറിയ മുതൽ മുടക്കിൽ എടുത്ത് ചിത്രം ആയിരുന്നു കുടുംബകോടതി. എല്ലാവരും ചിത്രത്തിന് വേണ്ടി അധികച്ചിലവില്ലാതെ മുന്നോട്ടു പോയാലേ മതിയാകു. അടുത്ത ദിവസം നടേക്കേണ്ട ചിത്രീകരണത്തിന്റെ ഭാഗം അതിനു മുൻപ് തന്നെ ചർച്ച ചെയ്‌യും, ഒരു വലിയ വീടാണ് ചിത്രത്തിന്റെ ചിത്രീകരണത്തിനു ഉപയോഗിച്ചിരിക്കുന്നത് അതുപോലെ മതിലിലാത്ത ഭാഗങ്ങളിൽ   മതിൽ പണിയണം ആയിരുന്നു, ചിത്രത്തിന്റെ അവസാന ഭാഗത്തു വില്ലൻ  മതിൽപൊളിച്ചു വണ്ടി അകത്തോണ്ടു വരുന്നുണ്ട് അതിനു വേണ്ടി, എന്തായാലും അത് പറഞ്ഞു അതിന്റെ വിടവ്  പട്ടിക വെച്ച് അടിച്ചു പരിഹരിച്ചു.

അതുപോലെ ഒരു ദിവസം ലൊക്കേഷനിൽ വെച്ചൂർ ദിലിപ് വന്നു പറഞ്ഞു പ്ലാറ്റ്‌ഫോമിൽ നിന്നെങ്കിലും രണ്ടു ഷർട്ട് വാങ്ങിച്ചു തരാൻ, കാരണം കോസ്റ്റിയൂം കുറവായിരുന്നു,അവരവർ തന്നെ അവരവരുടെ ഇട്ട വസ്ത്രങ്ങൾ തന്നെ ഇട്ടു വേണം ആയിരുന്നു അഭിനയിക്കാൻ, ചിലപ്പോൾ ഉപയോഗിച്ചതു തന്നെ വീണ്ടും ഉപയോഗിക്കുമായിരുന്നു എന്തായലും ദിലീപിന്റെ ആ വാക്കുകൾ കേട്ട് ഞാൻ ഷർട്ട് വാങ്ങിക്കൊടുത്തു. കുടുംബ കോടതി എന്ന ചിത്രം ദിലീപിന്റെ തുടക്കകാല ചിത്രങ്ങളിൽ ഒന്നായിരുന്നു, വി എസ്‌  സുരേഷ് പറയുന്നു .