അമ്മ കെ പി എ സി ലളിതയുടെ ചിക്ത്സക്കുള്ള ചിലവ് സർക്കാർ ഏറ്റെടുക്കും എന്ന് പറഞ്ഞപ്പോൾ തനിക്കു നോ പറയാൻ പറ്റിയില്ല മകനും ,നടനുമായ സിദ്ധാർഥ് ഭരതൻ പറയുന്നു. ഏതുവിധേനയും അമ്മയെ രക്ഷിക്കുക എന്ന ചിന്ത മാത്രമേ ഉള്ളായിരുന്നു എന്ന് സിദ്ധാർഥ് ഇന്ത്യൻ എക്സ്പ്രെസ്സിനോട് പ്രതികരിച്ചത്. കെ പി എ സി ലളിതക്കു അങ്ങെനെ ഒരു വാഗ്ദാനം സർക്കാർ നൽകിയപ്പോൾ ഒരുപാടു വിവാദങ്ങൾ പൊന്തി വന്നിരുന്നു. ഇതിനെക്കുറിച്ചുള്ള ചോദ്യത്തിനോടായിരുന്നു സിദ്ധാർഥ് പ്രതികരിച്ചത്.

പുറത്തുനടക്കുന്ന വിവാദങ്ങൾക്കു താൻ ചെവി കൊടുക്കാറില്ല എന്നും സിദ്ധാർഥ് പറയുന്നു. തനിക്ക് പ്രധാനം ഡോക്ടര്‍മാരോട് സംസാരിക്കലും എങ്ങനെ അമ്മയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാം എന്നൊക്കെയായിരുന്നു. സര്‍ക്കാര്‍ അമ്മയുടെ ചികിത്സയ്ക്ക് സഹായവുമായി വന്നപ്പോള്‍ ‘നോ’ എന്ന് പറയാന്‍ തനിക്ക് പറ്റിയില്ല അതിനു രണ്ടു കാരണങ്ങൾ ഉണ്ട്.അമ്മ ഇടതുസഹയാത്രികയാണ്. അവര്‍ സ്വന്തം പാര്‍ട്ടിക്കാരെ പരിഗണിക്കുന്നതുപോലെ അമ്മയേയും പരിഗണിക്കേണ്ടതാണ്. രണ്ടാമത്തെ കാരണം, ഒരു മകന്റെ സ്വാര്‍ത്ഥത. ഏതുവഴിയെ അമ്മയെ രക്ഷിക്കാന്‍ പറ്റുമെങ്കിലും ആ വഴികളിലൂടെയൊക്കെ താന്‍ പോവുമായിരുന്നു സിദ്ധാർഥ് പറഞ്ഞു.

അമ്മയുടെ മരണം കഴിഞ്ഞ്, എറണാകുളത്തും തൃശൂരും വടക്കാഞ്ചേരിയിലുമൊക്കെയായി പലയിടത്തും പൊതുദർശനത്തിന് വച്ചു. അപ്പോഴൊക്കെ ഞാൻ ക്യാമറയിൽ നിന്നൊക്കെ അകന്ന് ഒരു വശത്തോട്ട് മാറി നിൽക്കും. അമ്മയെ അവസാനമായി കാണാനെത്തിയ എത്ര സാധാരണക്കാരാണെന്നോ എന്റെ കൈപ്പിടിച്ച് മോന്റെ വിഷമത്തിൽ പങ്കുചേരുന്നു എന്നു പറഞ്ഞ് ആശ്വസിപ്പിച്ചത്.​ അവരാരും അമ്മയുടെ രാഷ്ട്രീയം നോക്കിയവരല്ല. അവരെ കൂടി കൺഫ്യൂഷനാക്കുന്ന രീതിയിലാണ് പലരും കഥകൾ മെനയുന്നത്, അത് വളരെ മോശമാണ്.